25 Jun

കേരളാ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനം സമാപിച്ചു

കേരളാ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനം സമാപിച്ചു

കേരളാ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളന സമാപനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.ബി.ഇ.സി വൈസ് പ്രസിഡന്റ് ആര്‍. രവികുമാര്‍, യു.എഫ്.ബി.യു കണ്‍വീനര്‍ സി.ഡി. ജോസന്‍, കെ.ബി.ആര്‍.എ പ്രസിഡന്റ് മുണ്ടേരി ഗംഗാധരന്‍, എ.കെ.ബി.ഇ.എഫ് വൈസ് പ്രസിഡന്റ് എസ്. സുരേഷ് കുമാര്‍, കെ.എസ്. ശബരിനാഥന്‍, വി.എസ്. ശിവകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
രാവിലെ നടന്ന സഹകരണ സമ്മേളനം സി.പി. ജോണ്‍ ഉദ്ഘാടനം ചെയ്തു. എന്‍.കെ പ്രേമ ചന്ദ്രന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. ലയന സമ്മേളനം എം.എം. ഹസന്‍ ഉദ്ഘാടനം ചെയ്തു.

കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളായി വി.എസ്. ശിവകുമാര്‍ (പ്രസിഡന്റ്) സി.കെ. അബ്ദുറഹ്മാന്‍, സാജന്‍.സി. ജോര്‍ജ് (വര്‍ക്കിംഗ് പ്രസിഡന്റുമാര്‍), എം.പി. സാജു ( സീനിയര്‍ വൈസ് പ്രസിഡന്റ്), പി.കെ.മൂസക്കുട്ടി, പ്രകാശ് റാവു, മനോജ് കൂവേരി,കെ.കെ.രാജു, കെ. സേതുനാഥ്, കെ.കെ.ഉഷ (വൈസ് പ്രസിഡന്റുമാര്‍), കെ.എസ്. ശ്യാം കുമാര്‍ (ജനറല്‍ സെക്രട്ടറി), സന്തോഷ് കുമാര്‍ (സെക്രട്ടറി), ബി.ബിജു, ഷാജി കുര്യന്‍, പരമേശ്വരന്‍, അനൂപ് വര്‍ഗീസ്, ഗിരീഷ് ബാബു, കെ.കെ. ലീന (ജോയിന്റ് സെക്രട്ടറിമാര്‍), കെ.കെ. സജിത് കുമാര്‍ (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.

Read also