സാധാരണക്കാരുടെ ആശാ കേന്ദ്രങ്ങളായ പലവക സഹകരണ സംഘങ്ങളെയും അതില്‍ ജോലി ചെയ്യുന്ന അരലക്ഷത്തിലധികം വരുന്ന ജീവനക്കാരെയും സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്ന് ആനത്തലവട്ടം ആനന്ദന് പറഞ്ഞു. മിസലേനിയസ് സഹകരണ സംഘങ്ങളുടെ ആക്ഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് നെല്ലിമൂട് പ്രഭാകരന് അധ്യക്ഷത വഹിച്ചു.
ഡോ:എ. നീലലോഹിതദാസ്, കെ. ആന്‍സലന്‍ എം.എല്‍.എ, സി.പി. ജോണ്‍, എന്‍. ഭാസുരാംഗന്, എന്‍.എം. നായര്‍, കെ.വി. സുബ്രഹ്മണ്യന് തുടങ്ങിയവര്‍ സംസാരിച്ചു. കണ്‍വീനര്‍ കരുംകുളം വിജയകുമാര്‍ സ്വാഗതവും കബീര്‍സലാല നന്ദിയും പറഞ്ഞു.