സഹകരണ മേഖലയ്ക്കെതിരായ ദുഷ്പ്രചരണം അവസാനിപ്പിക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്. കെ.സി.ഇ.സി തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.സി.ഇ.സി ജില്ലാ പ്രസിഡന്റ് പി. പ്രകാശിന്റെ അധ്യക്ഷത വഹിച്ചു.എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി എം.ജി. രാഹുല്‍, കെസിഇസി സംസ്ഥാന പ്രസിഡന്റ് വിത്സണ് ആന്റണി, ജനറല്‍ സെക്രട്ടറി വി.എം. അനില്‍, എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് സോളമന് വെട്ടുക്കാട്, സിപിഐ തിരുവനന്തപുരം മണ്ഡലം സെക്രട്ടറി രാഖി രവികുമാര്‍ എന്നിവര്‍ സംസാരിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം ഭക്ഷ്യമന്ത്രി അഡ്വ. ജി ആര് അനില്‍ ഉദ്ഘാടനം ചെയ്തു. യാത്രയയപ്പ് സമ്മേളനത്തില്‍ മുരളി പ്രതാപ്, രമാദേവി അമ്മ, ബി ഗോപാലകൃഷ്ണന് നായര്‍, എസ്. അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.സമ്മേളനം പ്രസിഡന്റായി പി. പ്രകാശ്. വര്‍ക്കിങ് പ്രസിഡന്റായി എം.എം. സാബു , വൈസ് പ്രസിഡന്റായി ഷറഫ്, ഷൈലാബീഗം എന്നിവരെയും ജില്ലാ സെക്രട്ടിയായി വി.എസ്. ജയകുമാര്‍.ജോയിന്റ് സെക്രട്ടറിമാരായി എസ്.എസ്. സുരേഷ് കുമാര്‍,മോഹനന് നായര്‍ എന്നിവരടങ്ങിയ 21 അംഗകമിറ്റിയെയും തെരഞ്ഞെടുത്തു.