തസ്തിക ക്രമീകരണം: സഹകരണ വകുപ്പില്‍ മിനി ആന്റണി ചെയര്‍പേഴ്‌സണായി നാലംഗ സമിതി

Deepthi Vipin lal

ജോലിഭാരത്തിനനുസരിച്ച് തസ്തികകള്‍ ക്രമീകരിക്കാനും അധിക തസ്തികകള്‍ കണ്ടെത്താനുമായി സഹകരണ വകുപ്പില്‍ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ചെയര്‍പേഴ്‌സണായി നാലംഗ സമിതി രൂപവത്കരിച്ചു. സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. അദീല അബ്ദുള്ള, ധനകാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി എം. ഗീത എന്നിവര്‍ അംഗങ്ങളായ സമിതിയുടെ കണ്‍വീനര്‍ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര ( ഔദ്യോഗിക ഭാഷ ) വകുപ്പ് ജോയിന്റ് സെക്രട്ടറിയാണ്.

വൈജ്ഞാനിക ഭരണനിര്‍വഹണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജോലിഭാരത്തിനനുസരിച്ച് തസ്തികകള്‍ ക്രമീകരിക്കാനും അധിക തസ്തികകള്‍ കണ്ടെത്താനും വകുപ്പുതല പ്രത്യേക സമിതികള്‍ രൂപവത്കരിക്കണമെന്നു ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് ഉത്തരവിട്ടിരുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!