മൂന്നാംവഴി 55 -ാം ലക്കം പുറത്തിറങ്ങി

Deepthi Vipin lal

എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്റെ പത്രാധിപത്യത്തില്‍ കോഴിക്കോട്ടുനിന്നു പ്രസിദ്ധീകരിക്കുന്ന സഹകരണ മാസികയായ മൂന്നാംവഴിയുടെ 55 -ാം ലക്കം ( മെയ് ലക്കം ) വിപണിയിലിറങ്ങി.

കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളുടെ നിലനില്‍പ്പിനെ അപകടത്തിലാക്കുന്ന കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ നടപടികളെക്കുറിച്ചാണ് ഈ ലക്കത്തിലെ കവര്‍ സ്റ്റോറി ചര്‍ച്ച ചെയ്യുന്നത് ( സഹകരണ ബാങ്കുകളെ ആര്‍ക്കാണു കൊല്ലേണ്ടത്? – കിരണ്‍ വാസു ). സഹകരണ വായ്പാ സംഘങ്ങള്‍ പുതിയ തലമുറ – സ്വകാര്യ ബാങ്കുകളില്‍ CASA നിക്ഷേപം നടത്തുന്നതിനെതിരെ സഹകരണ സംഘം രജിസ്ട്രാര്‍ വിലക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അതിന്റെ സാംഗത്യവും അപകടവും വിശകലനം ചെയ്യുകയാണു എ.സി.എസ്.ടി.ഐ. മുന്‍ ഡയരക്ടറായ ബി.പി. പിള്ള തന്റെ ലേഖനത്തില്‍ ( സംഘങ്ങളുടെ നിക്ഷേപത്തിനു വിലക്ക് വരുമ്പോള്‍ ).

കറിച്ചട്ടി മുതല്‍ റോബോട്ട് വരെ അണിനിരന്ന ഉല്‍പ്പന്നനിരകൊണ്ട് സമ്പന്നമായിരുന്നു ഏപ്രില്‍ 18 മുതല്‍ 25 വരെ എറണാകുളത്തു നടന്ന സഹകരണ എക്‌സ്‌പോ – 2022. വൈവിധ്യമാര്‍ന്ന സഹകരണ ഉല്‍പ്പന്നങ്ങളെക്കുറിച്ചും ( സഹകരണ ഉല്‍പ്പന്നങ്ങളുടെ വിപണിപ്പൂരമായി എക്‌സ്‌പോ 2022 ) അവിടെ നടന്ന ഗൗരവമേറിയ സെമിനാറുകളെക്കുറിച്ചും ( ആശുപത്രി സംഘങ്ങള്‍ മരുന്നു നിര്‍മാണത്തിലേക്ക് ) വി.എന്‍. പ്രസന്നന്‍ എഴുതുന്നു. 14 -ാം പഞ്ചവത്സര പദ്ധതി സഹകരണ മേഖലയുടെ പങ്കാളിത്തം തേടുന്നു ( യു.പി. അബ്ദുള്‍ മജീദ് ) , ചേന്ദമംഗലം കൈത്തറിയുടെ രക്ഷയ്ക്കു കണ്‍സോര്‍ഷ്യം, ജീവിതച്ചെലവ് ഉയരങ്ങളിലേക്ക് ( കിരണ്‍ വാസു ) എന്നീ ലേഖനങ്ങളും ഈ ലക്കത്തില്‍ വായിക്കാം.

ഭര്‍ത്താവ് നഷ്ടപ്പെട്ടവര്‍ക്ക് അതിജീവനമേകി കാഞ്ഞൂര്‍ സഹകരണ ബാങ്ക് ( വി.എന്‍. പ്രസന്നന്‍ ),  കൊയിലാണ്ടിയിലെ കള്ളുചെത്തു തൊഴിലാളി സഹകരണ സംഘം ടൂറിസം രംഗത്തേക്ക്, ശ്രീകൃഷ്ണപുരത്തെ സഹകരണത്തിളക്കം, പെണ്ണുയര്‍ച്ചയ്ക്കു പടവൊരുക്കി തിരുമിറ്റക്കോട് സഹകരണ ബാങ്ക് ( രണ്ടും അനില്‍ വള്ളിക്കാട് ), കുടുംബശ്രീ: 16.55 ലക്ഷം അംഗങ്ങള്‍ നേതൃത്വത്തിലേക്ക് ( ദീപ്തി വിപിന്‍ലാല്‍ ) എന്നീ ഫീച്ചറുകളും പൈതൃകം ( ടി. സുരേഷ് ബാബു ), കരിയര്‍ ഗൈഡന്‍സ് ( ഡോ. ടി.പി. സേതുമാധവന്‍ ), സ്റ്റൂഡന്റ്‌സ് കോര്‍ണര്‍ ( പി.വി. രാജേഷ് കരിപ്പാല്‍ ), മത്സരത്തിലെ ഇംഗ്ലീഷ് ( ചൂര്യയി ചന്ദ്രന്‍ ) എന്നീ സ്ഥിരം പംക്തികളും ഈ ലക്കത്തില്‍ വായിക്കാം.

Leave a Reply

Your email address will not be published.

Latest News