26 Oct

കിക്മ ഓണ്‍ലൈന്‍ എം.ബി.എ ഇന്റര്‍വ്യൂ 23 ന്

കിക്മ ഓണ്‍ലൈന്‍ എം.ബി.എ ഇന്റര്‍വ്യൂ 23 ന്

സഹകരണ വകുപ്പിനുകീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) 2021-23 എം.ബി.എ. (ഫുള്‍ടൈം) ബാച്ചിലേക്കുളള അഭിമുഖം സെപ്തറ്റംബര്‍ 23 ന് രാവിലെ 10 മണി മുതല്‍ 12.30 വരെ മാവുംകുന്നത്തെ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോളേജിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈനായി നടത്തുന്നു.

ഡിഗ്രിക്ക് 50% മാര്‍ക്കും മാറ്റ് (KMAT), സീ മാറ്റ് അല്ലെങ്കില്‍ ക്യാറ്റ് (CMAT/CAT) യോഗ്യത നേടിയിട്ടുള്ളവര്‍ക്കും ഈ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതര്‍ക്ക് 20 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. SC/ST വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍, യൂണിവേഴ്‌സിറ്റി നിബന്ധന കള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭ്യമാകും. ഡിഗ്രി അവസാന വര്‍ഷ റിസള്‍ട്ട് കാത്തിരിക്കുന്നവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി ഈ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.

ഓണ്‍ലൈന്‍ ആയി ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യേണ്ട ലിങ്ക് താഴെ ചേര്‍ക്കുന്നു

http://meet.google.com/ggy-mcza-ntp

കൂടുതല്‍ വിവരങ്ങള്‍ക്ക് 8547618290/ 9995302006
www.kicmakerala.in

Read also
error: Content is protected !!