21 Jan

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കെ.സി.ഡബ്ല്യൂ.എഫ് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കെ.സി.ഡബ്ല്യൂ.എഫ് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കേരള കോ ഓപ്പറേറ്റീവ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. കേരള ബാങ്ക് പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് സ്റ്റേറ്റ് ബേങ്ക് പരിസരത്ത് സമാപിച്ചു. സ്റ്റേറ്റ് ബാങ്ക് പരിസരത്ത് നടത്തിയ പ്രതിഷേധ കൂട്ടായ്മ സി.എം.പി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി.എ. അജീര്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡണ്ട് കെ.രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എന്‍. സി. സുമോദ്, കാഞ്ചന മാച്ചേരി, കെ.പി.സലിം, കാരിച്ചി ശശീന്ദ്രന്‍ , തുടങ്ങിയര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി വി.എന്‍. അഷറഫ് സ്വാഗതവും, കെ. ചിത്രാംഗദന്‍ നന്ദിയും പറഞ്ഞു. പ്രതിഷേധ മാര്‍ച്ചിന് കെ.വി. ഉമേഷ്, കെ.പി. ബിജു, കെ.പി. ബിജു, കെ. ജയശ്രീ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags: ,
Read also
error: Content is protected !!