26 Oct

കോഴിക്കോട് ജില്ലാസഹകരണാശുപത്രി പ്രവര്‍ത്തകരെ അനുമോദിച്ചു

കോഴിക്കോട് ജില്ലാസഹകരണാശുപത്രി പ്രവര്‍ത്തകരെ അനുമോദിച്ചു

കേന്ദ്ര സഹകരണ മന്ത്രാലയം മാതൃകാ സഹകരണ സ്ഥാപനമായി പ്രഖ്യാപിച്ച കോഴിക്കോട് ജില്ലാ സഹകരണാ ശുപത്രിയുടെ പ്രവര്‍ത്തകരെ പ്രമുഖ സഹകാരികളും പ്രമുഖ വ്യക്തികളും ചേര്‍ന്ന് അനുമോദിച്ചു. കോഴിക്കോട് സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് മേയര്‍ ഡോ: ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ്, ജോയിൻ്റ് രജിസ്ട്രാര്‍ (ജനറല്‍) ടി. ജയരാജന്‍, അഡ്വ. ജി.സി പ്രശാന്ത്കുമാര്‍ (പ്രസിഡൻ്റ്, പ്രൈമറി കോ-ഓപ്പറേറ്റീവ് സൊസൈറ്റി അസോസിയേഷന്‍) തുടങ്ങിയവര്‍ സംസാരിച്ചു.

ഈ വര്‍ഷത്തെ അന്താരാഷ്ട്ര സഹകരണ ദിനത്തില്‍ സംസ്ഥാനത്തെ മികച്ച സഹകരണ സംഘങ്ങളില്‍ ഒന്നായി ജില്ലാ സഹകരണ ആശുപത്രിയെ തിരഞ്ഞെടുത്തിരുന്നു.

Read also
error: Content is protected !!