21 Jun

കോവിഡ് സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തു

കോവിഡ് സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തു

ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി സൗജന്യമായി കോവിഡ് സുരക്ഷാ കിറ്റ്, ഓക്സിജന്‍ ബൂസ്റ്റര്‍ എന്നിവ വിതരണം ചെയ്തു. പ്രസിഡന്റ് ജോസ് വള്ളൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ ശ്രീലാല്‍ ശ്രീധര്‍, സാറാമ്മ റോബ്സണ്‍ എന്നിവര്‍ക്ക് നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു.

വര്‍ക്കിങ് പ്രസിഡന്റ് ടി.ആര്‍. ജോയ് , സെക്രട്ടറി സാജന്‍ സി. ജോര്‍ജ്, വൈസ് പ്രസിഡന്റ് എന്‍.എ. സാബു, സ്റ്റേറ്റ് കമ്മിറ്റി അംഗം എ. കെ. രമേശ്, എ.ഐ.ബി.ഇ.എ. സെക്രട്ടറി ടി.വി. രാമചന്ദ്രന്‍, കമ്മിറ്റി അംഗമായ സി.എന്‍. വേണുഗോപാല്‍, ശ്യാംകുമാര്‍,അനുരാഗ് എന്നിവര്‍ പങ്കടുത്തു.

Read also
error: Content is protected !!