തൊടുപുഴ സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയ എ.ടി.എം, സി.ഡി.എം പ്രവര്‍ത്തനം ആരംഭിച്ചു. ഈവയര്‍ സോഫ്ടെക് സൊല്യൂഷ്യന്‍സിന്റെ സാങ്കേതിക സഹായത്തോടെയാണ് എ.ടി.എം, സി.ഡി.എം സ്ഥാപിച്ചത്. മുനിസിപ്പല്‍ ചെയര്മാന് സനീഷ് ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.എം. ബാബു അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി ജയശ്രീ.പി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സഹകാരികള്‍ക്കായി നടപ്പിലാക്കിയ സൗജന്യ പച്ചക്കറി വിത്ത് വിതരണത്തിന്റ ഉദ്ഘാടനം തൊടുപുഴ ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ദീപക് നിര്‍വഹിച്ചു.
മുനിസിപ്പല്‍ കൗണ്‍സിലര്‍ ജോസ് മഠത്തില്‍, തൊടുപുഴ ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ദീപക്, ഈവയര്‍ സോഫ്ടെക്കിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സജീവ് പുഷ്പമംഗലം എന്നിവര്‍ സംസാരിച്ചു. കെ.പി. ഹരീഷ് സ്വാഗതവും പി.എം. നാരായണന് നന്ദിയും പറഞ്ഞു.