20 May

പറവൂര്‍ വടക്കേക്കര സഹകരണ ബാങ്കിന്റെ എ.ടി.എം പ്രവര്‍ത്തനം തുടങ്ങി

പറവൂര്‍ വടക്കേക്കര സഹകരണ ബാങ്കിന്റെ എ.ടി.എം പ്രവര്‍ത്തനം തുടങ്ങി

പറവൂര്‍ വടക്കേക്കര സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പുതിയ എ.ടി.എം, സി.ഡി.എം പ്രവര്‍ത്തനം ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് എ.ബി.മനോജ് ഉദ്ഘാടനം നിര്‍വഹിച്ചു.  ബാങ്കിന്റെ മുന്‍ ഭരണസമിതി അംഗവും ലക്ഷമി കോളേജ് പ്രിന്‍സിപ്പാളുമായ എം.വി.ജോസ് മാസ്റ്റര്‍ എ.ടി.എ കാര്‍ഡ് ഉപയോഗിച്ച് ആദ്യ ഇടപാട് നടത്തി.

ഏത് ബാങ്കിന്റെയും കാര്‍ഡുകള്‍ മാസ്റ്റര്‍, വിസ, റുപ്പെ എന്ന വ്യത്യാസമില്ലാതെ ഉപയോഗിച്ച് പണം പിന്‍വലിക്കാം. കൂടാതെ തിരഞ്ഞെടുത്ത ബാങ്കുകളിലേക്ക് സി.ഡി.എം സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെക്രട്ടറി കെ.എസ്. ജയ്‌സി, ഭരണ സമിതി അംഗങ്ങള്‍, സഹകാരികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read also