19 Aug

മോറാഴ കല്ല്യാശ്ശേരി സഹകരണ ബാങ്കിന്റെ എ.ടി.എം പ്രവര്‍ത്തനം ആരംഭിച്ചു

മോറാഴ കല്ല്യാശ്ശേരി സഹകരണ ബാങ്കിന്റെ എ.ടി.എം പ്രവര്‍ത്തനം ആരംഭിച്ചു

കണ്ണൂര്‍ മോറാഴ കല്ല്യാശ്ശേരി സര്‍വീസ് സഹകരണ ബാങ്കിന്റെ എ.ടി.എം പ്രവര്‍ത്തനം ആരംഭിച്ചു. എം. വിജിന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. മോറാഴ കല്ല്യാശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.വി. ജനാര്‍ദ്ദനന്‍ അദ്ധക്ഷത വഹിച്ചു. വി. രാമകൃഷ്ണന്‍ (ജോയന്റ് രജിസ്ട്രാര്‍, സഹകരണ സംഘം ജനറല്‍ കണ്ണൂര്‍)എ.ടി.എം കാര്‍ഡ് വിതരണം നടത്തി.

പി. മുകുന്ദന്‍( ചെയര്‍മാന്‍ ആന്തൂര്‍ നഗരസഭ), ടി.ടി. ബാലകൃഷ്ണന്‍ (പ്രസിഡന്റ് കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത്),എം.കെ. ദിനേഷ് ബാബു (ചെയര്‍മാന്‍ കേരള ദിനേശ്), കെ. ബാലകൃഷ്ണന്‍ ( വാര്‍ഡ് മെമ്പര്‍), കെ. മോഹനന്‍ ( വാര്‍ഡ് കൗണ്‍സിലര്‍) എന്നിവര്‍ പങ്കെടുത്തു.ടി.എന്‍ മധുസൂദനന്‍ സ്വാഗതവും എം.വി രാജന്‍ ( ബാങ്ക് ഡയറക്ടര്‍) നന്ദിയും പറഞ്ഞു.

Read also