12 May

വീട് ആക്രമിച്ചതില്‍ പ്രതിഷേധം

വീട് ആക്രമിച്ചതില്‍ പ്രതിഷേധം

തളിപ്പറമ്പ് മുനിസിപ്പല്‍ സ്ഥിരം സമിതി അദ്ധ്യക്ഷയും തളിപ്പറമ്പ് സര്‍വ്വീസ് ബാങ്ക് ജീവനക്കാരിയും കേരള കോ-ഓപ്പറേറ്റീവ് എപ്ലോ യീസ് ഫ്രണ്ട് അംഗവുമായ കെ.പി. നബീസയുടെ വീടിന് നേരെ വിജയാഹ്‌ളാദത്തിന്റെ മറവില്‍ അക്രമം നടത്തിയതില്‍ കെ.സി. ഇ. എഫ്. ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു.

കുറ്റക്കാര്‍ക്ക് എതിരെ നടപടിയെടുക്കണമെന്ന് കമ്മിറ്റി ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിച്ചു. ജില്ലാ പ്രസിഡന്റ് ലക്ഷ്മണന്‍ തുണ്ടിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. എം.രാജു , കെ.എ. തങ്കച്ചന്‍ , കെ.സി.രാജീവന്‍ , പി.ഡി. മാത്യു, ബാബു മാത്യൂ ഭാനുപ്രകാശ്, സുമേഷ്, ഷാരോണ്‍ എന്നിവര്‍ സംസാരിച്ചു

Read also
error: Content is protected !!