03 Aug

വെണ്ണല ബാങ്ക് 1.5 ലക്ഷം രൂപ നല്‍കി

വെണ്ണല ബാങ്ക് 1.5 ലക്ഷം രൂപ നല്‍കി

വെണ്ണല സര്‍വീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1,54,000 രൂപ നല്‍കി. ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എന്‍.സന്തോഷ് സഹകരണ വകുപ്പ് മന്ത്രി വി.എന്‍.വാസവന് തുക കൈമാറി.

കേരളത്തിലെ സഹകരണ ബാങ്കുകള്‍ ബാങ്കിന്റെ സംഭാവനകളായി ഇതിനോടകം കോടികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കിയിട്ടുണ്ടെങ്കിലും അംഗങ്ങളുടെ സംഭാവനയ്ക്കായി കൗണ്ടര്‍ തുറന്ന് പണം ശേഖരിച്ച് നല്‍കുന്നത് അപൂര്‍വ്വമാണന്നും ഇത് അഭിനന്ദനീയമാണന്നും മന്ത്രി പറഞ്ഞു.

കോവിഡിന്റെ ഒന്നും രണ്ടും ഘട്ടത്തിലും പ്രളയ സഹായവുമായി വെണ്ണല ബാങ്ക് ആകെ 6,32,000 രൂപ അംഗങ്ങളില്‍ നിന്നും ശേഖരിച്ച് നല്‍കിയിരുന്നു. കൂടാതെ ബാങ്കിന്റെ സംഭാവനയായി ഒരു കോടി രൂപയും ഇതിനോടകം നല്‍കിയിട്ടുണ്ട്. ബാങ്കിന്റെ പ്രസിഡന്റ് അഡ്വ. എ.എന്‍.സന്തോഷ് തുക മന്ത്രിക്ക് കൈമാറി. ബാങ്ക് വൈസ് പ്രസിഡന്റ് പി.കെ. മിറാജ് ഭരണ സമിതിയംഗങ്ങളായ ആശാ കലേഷ്, സെക്രട്ടറി എം.എന്‍.ലാജി, ടി.എസ്.ഹരി എന്നിവര്‍ പങ്കെടുത്തു.

Read also
error: Content is protected !!