എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യം ഉറപ്പാക്കും: മന്ത്രി ജെ ചിഞ്ചു റാണി

Deepthi Vipin lal

കേരളത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും കോവിഡ് കാലത്ത് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിന് സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു.

കൊല്ലം പുന്നത്തല സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് സർക്കാർ തീരുമാനപ്രകാരം നടപ്പിലാക്കിയ വിദ്യാ തരംഗിണി പലിശരഹിത വായ്പാ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദ്യാ തരംഗിണി വായ്പ പ്രകാരം ആനുകൂല്യം ലഭിച്ച വിദ്യാർത്ഥികൾക്കുള്ള മൊബൈൽ ഫോൺ വിതരണം മന്ത്രി നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എസ് രാജ്മോഹൻ അദ്ധ്യക്ഷത വഹിച്ചു ഭരണ സമിതി അംഗം അഡ്വ. എ.രാജീവ് സ്വാഗതം പറഞ്ഞു ഭരണസമിതി അംഗങ്ങളായ എം ശ്രീകണ്ഠൻ നായർ, ആർ ബാലചന്ദ്രൻ, ബാഹുലേയൻ തമ്പി, ജെ.ജയകുമാർ, വത്സലകുമാരി, ഗീത. വി, രമണി, ശ്രീജി.എസ്,കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി ജിതു മഹേശ്വരി.എം നന്ദി പറഞ്ഞു. സംസ്ഥാന സഹകരണ അംഗസമാശ്വാസ നിധിപ്രകാരം ചികിത്സാസഹായം അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്കുള്ള തുകയുടെ വിതരണ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!