കടന്നപ്പള്ളി – പാണപ്പുഴ ബാങ്കിന്റെ നവീകരിച്ച വിളയാങ്കോട് ശാഖയുടെ ഉദ്ഘാടനം ഡിസംബര്‍ നാലിന്

Deepthi Vipin lal

കണ്ണൂരിലെ കടന്നപ്പള്ളി – പാണപ്പുഴ സര്‍വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച വിളയാങ്കോട് ശാഖാ കെട്ടിടത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ നാലിനു ശനിയാഴ്ച നടക്കും. ഉച്ചയ്ക്കു മൂന്നരയ്ക്കു തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്ററാണ് ഉദ്ഘാടനം നിര്‍വഹിക്കുക. എം. വിജിന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. കടന്നപ്പള്ളി രാമചന്ദ്രന്‍ എം.എല്‍.എ. നിക്ഷേപ സമാഹരണവും ടി.വി. രാജേഷ് വിദ്യാര്‍ഥികള്‍ക്കുള്ള സൈക്കിള്‍ വായ്പാ പദ്ധതിയും ഉദ്ഘാടനം ചെയ്യും.

റിസ്‌ക് ഫണ്ട് ആനുകൂല്യ വിതരണം കേരള പ്രൈമറി സൊസൈറ്റീസ് അസോസിയേഷന്‍ സെക്രട്ടറി പി.പി. ദാമോദരനും കമ്പ്യൂട്ടര്‍ സ്വിച്ച് ഓണ്‍ കടന്നപ്പള്ളി – പാണപ്പുഴ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി. സുലജയും ക്ഷീര കര്‍ഷകര്‍ക്കുള്ള വായ്പാ വിതരണം
കേരള സംസ്ഥാന സഹകരണ ബാങ്ക് ഡയരക്ടര്‍ കെ.ജി. വത്സലകുമാരിയും സെയ്ഫ് ഡെപ്പോസിറ്റ് ലോക്കര്‍ ഉദ്ഘാടനം കണ്ണൂര്‍ ജോ. രജിസ്ട്രാര്‍ ( ജനറല്‍ ) വി. രാമകൃഷ്ണനും നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്തംഗം സി.ഐ. വത്സല ടീച്ചര്‍, ഗ്രാമപ്പഞ്ചായത്തംഗം ടി.വി. സുധാകരന്‍, പയ്യന്നൂര്‍ അസി. രജിസ്ട്രാര്‍ ( ജനറല്‍ ) ഇ. അജിത, കെ. പത്മനാഭന്‍, എം.പി. ഉണ്ണിക്കൃഷ്ണന്‍, ഇ.പി. ബാലകൃഷ്ണന്‍, കെ.വി. ദേവദാസ്, മുസ്തഫ കടന്നപ്പള്ളി, വി. വിനോദ്, ടി.വി. ചന്ദ്രന്‍, ടി.വി. മോഹനന്‍, കെ. കുഞ്ഞിരാമന്‍, പി. പ്രഭാകരന്‍ എന്നിവര്‍ ആശംസ നേരും. ബാങ്ക് പ്രസിഡന്റ് ടി. രാജന്‍ സ്വാഗതവും സെക്രട്ടറി വി.വി. മധുസൂദനന്‍ നന്ദിയും പറയും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!