കെ.സി.ഇ.എഫ് കോട്ടയം ജില്ലാ സമ്മേളനവും യാത്രയയപ്പും

Deepthi Vipin lal

കേരള കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് കോട്ടയം ജില്ലാ സമ്മേളനവും യാത്രയയപ്പ് സമ്മേളനവും തിരഞ്ഞെടുപ്പ് പൊതുയോഗവും നടത്തി. കോട്ടയം എയ്ഡഡ് പ്രൈമറി അദ്ധ്യാപക സഹകരണ സംഘം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കെ.സി.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് ജോഷ്വാ മാത്യു ഉദ്ഘാടനം ചെയ്തു.

കെ.സി.ഇ.എഫ് സംസ്ഥാന ജന. സെക്രട്ടറി അശോകന്‍ കുറങ്ങാപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സന്തോഷ് കെ.കെ അദ്ധ്യക്ഷത വഹിച്ചു.

എം.ആര്‍.സാബു രാജന്‍, എം.എന്‍.ഗോപാലകൃഷ്ണപണിക്കര്‍, ഷാജി മാത്യു, ഉണ്ണിക്കൃഷ്ണന്‍, ജോര്‍ജ് ഫിലിപ്പ്, എബിസണ്‍.കെ. എബ്രഹാം, ഷി ജി.കെ.നായര്‍, ടി,ആര്‍.സുനില്‍, ടി.ടി. മാത്യു ടി ജേക്കബ്, കെ.ജി ഷാജി, പി.റ്റി അനില്‍കുമാര്‍, ജോസഫ് എബ്രഹാം, സി.ജി രാജന്‍, ജോസഫ് മാത്യു, പി.ജി ഷാജിമോന്‍, തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ജോര്‍ജ്ജ് ജോസഫ് സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് സന്തോഷ് സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!