കേരളത്തിന്റെ സഹകരണ മാതൃക ലോകത്തിന് മാതൃകയാണെന്നും എം.വി.ആർ കാൻസർ സെന്റർ സഹകരണ മേഖലയിലെ ചരിത്രമാണെന്നും കർണാടകയിലെ ഉയർന്ന സഹകരണ ഉദ്യോഗസ്ഥർ.

adminmoonam

 

കർണാടകയിൽ നിന്നുള്ള ഉയർന്ന സഹകരണ ഉദ്യോഗസ്ഥർ കോഴിക്കോട് ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സഹകരണ സ്ഥാപനങ്ങൾ സന്ദർശിച്ച് പഠന വിഷയമാക്കി. കേരളത്തിലെ സഹകരണ മാതൃക ലോകത്തിന് മാതൃകയാണെന്ന് കർണാടകയിൽ നിന്നുള്ള മുതിർന്ന സഹകരണ ഉദ്യോഗസ്ഥർ എടുത്തുപറഞ്ഞു. കോഴിക്കോട് ജില്ലയിലെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി, കാലിക്കറ്റ് സിറ്റി ബാങ്ക്, ലാഡർ, സിറ്റി ബാങ്ക് ഡയാലിസിസ് സെന്റർ, എം.വി.ആർ കാൻസർ സെന്റർ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി ഉയർന്ന ഉദ്യോഗസ്ഥരുമായും സഹകാരികളുമായും ചർച്ച നടത്തി. എം.വി.ആർ കാൻസർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സെന്റർ സഹകരണ മേഖലയിലെ ചരിത്രമാണെന്ന് കർണാടകയിൽ നിന്നുള്ള ഉദ്യോഗസ്ഥർ അതിശയത്തോടെ പറഞ്ഞു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ ഭരണസമിതിയും ജീവനക്കാരും ചേർന്ന് സംഘാംഗങ്ങളെ സ്വീകരിച്ചു. സിറ്റി ബാങ്കിലും ഡയാലിസിസ് സെന്ററിലും ചെയർമാൻ, ജനറൽ മാനേജർ, ഭരണസമിതി അംഗങ്ങൾ എന്നിവർ ഉദ്യോഗസ്ഥരെ സ്വീകരിക്കാനെത്തി.

 

ലാഡറിൽ ജനറൽ മാനേജർ, ഭരണസമിതി അംഗങ്ങൾ എന്നിവർ ലാഡറിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

എം.വി.ആർ കാൻസർ സെന്ററിന്റെ പ്രവർത്തനങ്ങളിൽ ആശ്ചര്യവും അതിലേറെ അതിശയവും ഉദ്യോഗസ്ഥർ പ്രകടിപ്പിച്ചു. ചെയർമാനും ഭരണസമിതി അംഗങ്ങളും ഉയർന്ന ഉദ്യോഗസ്ഥരും ചേർന്നു സംഘാംഗങ്ങളെ സ്വീകരിച്ചു. കർണാടകലെ അസംസ്കൃത വസ്തുവായ മാർബിൾ, സഹകരണസംഘങ്ങൾക്ക് വളരെയേറെ സാധ്യതയുണ്ടെന്നും മൈനിങ് മേഖലയിൽ സഹകരണ സ്ഥാപനങ്ങൾ ഉയർന്നുവരുന്നത് കർണാടകയിലെ സഹകരണമേഖലക്കും സാമ്പത്തിക രംഗത്തിനും ഉണർവ് പകരുമെന്നു എം.വി.ആർ കാൻസർ സെന്റർ ചെയർമാൻ സി.എൻ.വിജയകൃഷ്ണൻ പറഞ്ഞു.

കേരളത്തിന്റെയും കർണാടകയുടെയും സംയുക്ത സംരംഭത്തിൽ മൾട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങൾക്ക് ഏറെ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എം.വി.ആർ കാൻസർ സെന്റർ മുഴുവനായി നടന്ന് കണ്ടശേഷമാണ് അവർ മടങ്ങിയത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!