കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കോണ്‍ഗ്രസ് കൊയിലാണ്ടി താലൂക് കമ്മിറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു.

Deepthi Vipin lal

കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കോണ്‍ഗ്രസ് (INTUC) കൊയിലാണ്ടി താലൂക് കമ്മിറ്റി ഭാരവാഹികളായി കെ.കെ അശോകന്‍ ( പ്രസിഡന്റ് ), സുനജ, വി, കെ മധു (വൈസ് പ്രസിഡന്റുമാര്‍), എന്‍.എസ്. ഷീന (ജന: സെക്രട്ടറി), പ്രസീത. ടി.പി, അരുണ്‍. കെ.കെ (ജോ: സെക്രട്ടറിമാര്‍), എ. ഷജില്‍കുമാര്‍ (ട്രഷറര്‍ ) എന്നിവരെ തെരെഞ്ഞെടുത്തു.

പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നടന്ന താലൂക്ക് സമ്മേളനത്തിലാണ് ഭാരവാഹികളെ തെരെഞ്ഞെടുത്തത്. INTUC അഖിലേന്ത്യ വര്‍ക്കിംഗ് കമ്മിറ്റി അംഗം മനോജ് എടാണി സമ്മേളനം ഉത്ഘാടനം ചെയ്തു. എന്‍. എസ്. ഷീന അധ്യക്ഷത വഹിച്ചു. KCEC ജില്ല പ്രസിഡന്റ് സി.വി. അഖില്‍ മുഖ്യതിഥി ആയിരുന്നു. പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജ.ട സുനില്‍കുമാര്‍, KCEC സംസ്ഥാനവൈസ് പ്രസിഡന്റ് സന്തോഷ് ഏറാടികുളങ്ങര, വടകര താലൂക് പ്രസിഡന്റ് കെ.സി.ബിനീഷ്, കെ.കെ അശോകന്‍, എ. ഷജില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Latest News