കേരള സഹകരണ സംഘം നിയമം : കരട് ഭേദഗതി പ്രസിദ്ധീകരിച്ചു

Deepthi Vipin lal

1969 ലെ കേരള സഹകരണ സംഘം നിയമത്തില്‍ കേരള സര്‍ക്കാര്‍ വരുത്താനുദ്ദേശിക്കുന്ന ചില ഭേദഗതികളുടെ കരട് സെക്ഷന്‍ 109 ലെ സബ് സെക്ഷന്‍ ( 1 ) പ്രകാരം പൊതു അറിവിലേക്കായി ഏപ്രില്‍ 22 നു പ്രസിദ്ധീകരിച്ചു.

ഈ വിജ്ഞാപനം പ്രസിദ്ധീകരിച്ച് പതിനഞ്ചാം ദിവസമോ അതിനു ശേഷമോ മേല്‍പ്പറഞ്ഞ കരടു ഭേദഗതി പരിഗണനക്കെടുക്കും. ഇതു സംബന്ധിച്ച് ഏതെങ്കിലും വ്യക്തികള്‍ക്ക് നിര്‍ദേശങ്ങളോ തടസ്സവാദങ്ങളോ ഉണ്ടെങ്കില്‍ നിശ്ചിത തീയതിക്കകം അറിയിച്ചാല്‍ സര്‍ക്കാര്‍ അതു പരിഗണനയിലെടുക്കും. സെക്രട്ടറി ടു ഗവണ്‍മെന്റ്, കോ-ഓപ്പറേഷന്‍ ഡിപ്പാര്‍ട്ടുമെന്റ്, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിലാണ് നിര്‍ദേശങ്ങളും തടസ്സവാദങ്ങളും അറിയിക്കേണ്ടത്.

നിര്‍ദിഷ്ട കരട് ഭേദഗതികള്‍ ഇവയാണ് : 1. ഈ ഭേദഗതി കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ( ഭേദഗതി ) റൂള്‍സ്, 2021 എന്നറിയപ്പെടും. ഈ ഭേദഗതി ഉടന്‍തന്നെ പ്രാബല്യത്തില്‍ വരും.

2. 1969 ലെ കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് റൂള്‍ 182 ലെ സബ്‌റൂള്‍ നാലിലെ ഇനം  VIIIല്‍ ഇനി പറയുന്ന വാചകം അവസാനം കൂട്ടിച്ചേര്‍ക്കും : ‘ മേല്‍പ്പറഞ്ഞ റാങ്ക്‌ലിസ്റ്റ് നിലവിലുള്ളപ്പോള്‍ ഉണ്ടാകുന്ന ഒഴിവുകള്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ നിന്നായിരിക്കും കമ്മിറ്റി നികത്തുക ‘.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!