കോഴിക്കോട്ടെ ദി ടെറസ് ഹോട്ടല്‍ ഉദ്ഘാടനം വെള്ളിയാഴ്ച

Deepthi Vipin lal

കേരള ലാന്റ് റിഫോംസ് ആന്റ് ഡവലപ്‌മെന്റ് സഹകരണ സംഘത്തിന്റെ ( ലാഡര്‍ ) ഉടമസ്ഥതയില്‍ ആധുനിക സൗകര്യങ്ങളോടെ കോഴിക്കോട് ലിങ്ക് റോഡില്‍ അപ്‌സര തിയേറ്ററിനു സമീപം ആരംഭിക്കുന്ന ദി ടെറസ് ബൈ ലാഡര്‍ കാലിക്കറ്റ് ഹോട്ടലിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 15 വെള്ളിയാഴ്ച നടക്കും. വൈകിട്ട് നാലു മണിക്ക് ലാഡര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ് ഹോട്ടല്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് സഹകരണ സംഘം ജോ. രജിസ്ട്രാര്‍ ടി. ജയരാജന്‍ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്യും.

കൗണ്‍സിലര്‍ ഉഷാദേവി ടീച്ചര്‍, കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് ചെയര്‍മാന്‍ ജി. നാരായണന്‍കുട്ടി, ലാഡര്‍ ഡയരക്ടര്‍ സി.ഇ. ചാക്കുണ്ണി എന്നിവര്‍ ആശംസ നേരും. ലാഡര്‍ ഡയരക്ടര്‍മാരായ അഡ്വ. കെ. പ്രവീണ്‍കുമാര്‍ സ്വാഗതവും എന്‍.സി. അബുബക്കര്‍ നന്ദിയും പറയും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!