ജൂലായ് മൂന്ന് അന്താരാഷ്ട്ര സഹകരണ ദിനം

Deepthi Vipin lal

ജൂലായ് മൂന്നിന് അന്താരാഷ്ട്ര സഹകരണ ദിനം ആചരിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യത്തെ സഹകരണ സംഘങ്ങള്‍. എല്ലാ വര്‍ഷവും ജൂലൈ മാസം ആദ്യ ശനിയാഴ്ചയാണ് സാധാരണയായി അന്താരാഷ്ട്ര സഹകരണ ദിനം ആചരിച്ചു വരുന്നത്.

സഹകരണ സംഘങ്ങളെ കുറിച്ചുള്ള ബോധവത്കരണം നടത്തുകയും രാജ്യാന്തര തലത്തിലുള്ള ഐക്യദാര്‍ഢ്യം, സാമ്പത്തികമായ കാര്യക്ഷമത, സമത്വം, സമാധാനം എന്നിവ ഉറപ്പാക്കുകയുമാണ് സഹകരണ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. ‘ഒരുമിച്ചു നിന്ന് മെച്ചപ്പെടുത്തി പുതുക്കിപ്പണിയാം’ എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര സഹകരണ ദിനത്തിന്റെ പ്രമേയം.

സംസ്ഥാന സഹകരണ യൂണിയന്‍ സഹകരണ ദിനത്തില്‍ ലോഗോ ഉള്‍പ്പെടുത്തി സ്റ്റാമ്പ് പുറത്തിറക്കും. സംസ്ഥാന സര്‍ക്കിള്‍ സഹകരണ യൂണിയനുകള്‍, സഹകരണ പരിശീലന കേന്ദ്രങ്ങള്‍, സഹകരണ കോളേജുകള്‍, കിക്മ എന്നിവ വഴി സ്റ്റാമ്പ് വില്‍പ്പന നടത്തും.

Leave a Reply

Your email address will not be published.

Latest News