പലിശ നിർണയ കമ്മിറ്റിയുടെ യോഗം ഈ മാസം 19ന്. കേരള ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ ഭരണസമിതി യോഗത്തിൽ വിമർശനം.

adminmoonam

പലിശ നിർണയ കമ്മിറ്റിയുടെ യോഗം ഈ മാസം 19ന് ചേരും. അതിനുശേഷമേ കേരള ബാങ്ക് പ്രാഥമിക സഹകരണ സംഘങ്ങളുടെ നിക്ഷേപങ്ങൾക്കു നൽകുന്ന പലിശ കുറയ്ക്കുന്ന കാര്യത്തിൽ തീരുമാനമാകുകയുള്ളൂ. കേരള ബാങ്കിനെ ലാഭത്തിലാക്കാൻ പാക്സിന് കൊടുക്കുന്ന പലിശ കുറചേ മതിയാകുമോ എന്ന് കേരള ബാങ്ക് ഭരണസമിതി യിലെ ചില ഉയർന്ന ഉദ്യോഗസ്ഥർ ഭരണസമിതി യോഗത്തിൽ പറഞ്ഞു. ഇത് വലിയ ചർച്ചകൾക്ക് വഴിവെച്ചു.

ലാഭമുണ്ടാക്കാൻ ബിസിനസ് വർദ്ധിപ്പിക്കണമെന്ന് സഹകാരികൾ ആയ ഭരണസമിതി അംഗങ്ങൾ ആവശ്യപ്പെട്ടു. നിലവിൽ കേരള ബാങ്കിന്റെ ഓരോ ബ്രാഞ്ചിലും വളരെ ചുരുങ്ങിയ അളവിൽ മാത്രമാണ് ബിസിനസും ലോണും നടക്കുന്നത്. ഇതിൽ മാറ്റം കൊണ്ടുവരണം. പാക്സിന്റെ നിക്ഷേപം നോക്കി ബിസിനസും ലാഭവും നോക്കേണ്ട. കേരള ബാങ്ക് ശാഖകൾ സ്വന്തമായി നിക്ഷേപം കണ്ടെത്താൻ കൂടുതൽ ശ്രമം നടത്തണം. കേരള ബാങ്ക് ബ്രാൻഞ്ചുകൾക്ക് എല്ലാ സൗകര്യങ്ങളും ഉണ്ട്.പാക്സിന് അതില്ല. ഭരണസമിതിയിലെ ഉയർന്ന ഉദ്യോഗസ്ഥർ ബാങ്കിനെ ലാഭത്തിലാക്കാൻ പലിശ കുറയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചു. എന്നാൽ ബോർഡ് അത് നിരാകരിച്ചു. തന്നെയുമല്ല കാര്യക്ഷമമായ പ്രവർത്തനം നടത്തുന്നതിനായി ഓരോ ബ്രാഞ്ചും ഏതെല്ലാം രീതിയിലാണ് പ്രവർത്തനങ്ങൾ നടത്തേണ്ടതെന്ന സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കാനും ബിസിനസിന്റെ അടിസ്ഥാനത്തിൽ ക്ലാസിഫിക്കേഷൻ ഉണ്ടാക്കി അതിന്റെ അടിസ്ഥാനത്തിൽ സ്റ്റാഫ് പാറ്റേൺ പുനർ നിർണയിക്കണം എന്നും അതിനായി ഒരു പ്രൊപ്പോസൽ തയ്യാറാക്കാനും ഭരണ സമിതി നിർദ്ദേശിച്ചു.

ചില ഉയർന്ന ഉദ്യോഗസ്ഥർക്ക് കേരള ബാങ്കിന് ലാഭത്തിൽ ആക്കുക മാത്രമാണ് ലക്ഷ്യമെന്ന് പറഞ്ഞ ഭരണസമിതി അംഗങ്ങൾ സഹകാരികളെയും സഹകരണമേഖലയെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം മറന്നു പോകുന്നതായും ചൂണ്ടിക്കാട്ടി. കേരള ബാങ്കിന്റെ രണ്ടാമത്തെ ഭരണസമിതിയോഗം സഹകാരികൾ ആയ ഭരണസമിതി അംഗങ്ങൾ പാക്സിനു നൽകുന്ന പലിശ കുറയ്ക്കുന്ന കാര്യത്തിൽ കർശന നിലപാടെടുത്തതോടെ വിഷയം പലിശ നിർണയ കമ്മിറ്റിയുടെ തീരുമാനത്തിന് ശേഷം മാത്രമേ നടപ്പാക്കാൻ സാധിക്കൂ.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!