മാന്നാംമംഗലം ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ റെയിന്‍ വാട്ടര്‍ ഹാര്‍വെസ്റ്റ് പദ്ധതി

Deepthi Vipin lal

ക്ഷീര വികസന വകുപ്പിന്റെ ധനസഹായത്തോടു കൂടി മാന്നാംമംഗലം ക്ഷീരോത്പാാദക സഹകരണ സംഘത്തില്‍ സ്ഥാപിച്ച റെയിന്‍ വാട്ടര്‍ ഹാര്‍വെസ്റ്റ് പദ്ധതിയുടെ ഉദ്ഘാടനം റവന്യൂ വകുപ്പു മന്ത്രി അഡ്വ.കെ.രാജന്‍ നിര്‍വ്വഹിച്ചു. ജില്ലയിലെ കിഴക്കന്‍ മലയോര പ്രദേശമായ മാന്നാം മംഗലത്തിന്റെ ഏറ്റവും ശ്രദ്ധ കേന്ദ്രമായ മാന്നാം മംഗലം ക്ഷീര സംഘം മാതൃകപരമായ പ്രവര്‍ത്തനങ്ങളിലുടെ ജനോപകരമായ ക്ഷേമ കാര്യങ്ങള്‍ നടത്തുന്നത് പൊതുജനമധ്യത്തില്‍ എടുത്തു കാട്ടേണ്ടതാണെന്ന് മന്ത്രി പറഞ്ഞു. ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ.ആര്‍ രവി അദ്ധ്യക്ഷത വഹിച്ചു.

സംഘം പ്രസിഡന്റ് ജോര്‍ജ് പന്തപ്പിള്ളി സ്വാഗതവും ഒല്ലൂക്കര ക്ഷീര വികസന ഓഫീസര്‍ അരുണ്‍ നന്ദിയും പറഞ്ഞു. പുത്തൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ശ്രീനിവാസന്‍, ഷാജി വാരപ്പെട്ടി, മിനിറെജി, ജിനോ തമ്പി., മാന്നാം മംഗലം വെറ്റിനറി സര്‍ജന്‍ ഡോ.മനോജ് തുടങ്ങിയവര്‍ സംസാരിച്ചു. ക്ഷീര കര്‍ഷകരും ക്ഷീര വികസന ഉദ്യോഗസ്ഥര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!