വെണ്ണല സഹകരണ ബാങ്ക് 75 വയസ്സായ അംഗങ്ങളെ ആദരിച്ചു

Deepthi Vipin lal

എറണാകുളം വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്ക് 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി 75-ാം വയസ്സിലേക്ക് കടന്ന ബാങ്ക് അംഗങ്ങളെ ആദരിച്ചു. ബാങ്ക് അംഗവും മുന്‍ പ്രസിഡന്റുമായ പി.ആര്‍. ശിങ്കാരനെ ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എന്‍.സന്തോഷ് പൊന്നാടയണിയിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഭരണ സമിതി അംഗം എസ്.മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു. കൊച്ചി നഗരസഭാ കൗണ്‍സിലര്‍ സി.ഡി.വത്സലകുമാരി അംഗങ്ങള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. സെക്രട്ടറി എം.എന്‍.ലാജി,കെ.ടി.സാജന്‍, കെ.ജി.സുരേന്ദ്രന്‍, എന്‍.എ.അനില്‍കുമാര്‍, വിനീത സക്‌സേന, സേവ്യര്‍ ലിജു, ടി.എസ്, ഹരി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!