വേങ്ങര സഹകരണ ബാങ്കിന്റെ ഓഡിറ്റോറിയവും നവീകരിച്ച ഹെഡ് ഓഫീസും ഉദ്ഘാടനം ചെയ്തു

Deepthi Vipin lal

മലപ്പുറം വേങ്ങര സര്‍വീസ് സഹകരണ റൂറല്‍ ബാങ്കിന്റെ ഓഡിറ്റോറിയവും നവീകരിച്ച ഹെഡ് ഓഫീസ് കെട്ടിടവും പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. അന്തരിച്ച മുന്‍ പ്രസിഡന്റ് കോയിസ്സന്‍ അഷ്റഫിന്റെ സ്മരണക്കായി നിര്‍മിച്ചതാണ് ഓഡിറ്റോറിയം. പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ആദില, സിദ്റത്തുല്‍ മുന്‍ തഹ, സുഹ ഷെരീഫ് എന്നിവര്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡുകളും കുഞ്ഞാലിക്കുട്ടി വിതരണം ചെയ്തു. നവീകരിച്ച ആസ്ഥാന ഓഫീസ് മലപ്പുറം സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍ രാജശേഖരന്‍ നായരും ബ്രാഞ്ച് ഓഫീസ് തിരുരങ്ങാടി അസിസ്റ്റന്റ് രജിസ്ട്രാര്‍ പ്രേംരാജും ഉദ്ഘാടനം ചെയ്തു.

ബാങ്ക് പ്രസിഡന്റ് ഇ.കെ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് മണ്ണില്‍ ബന്‍സീറ, വൈസ് പ്രസിഡന്റ് പുളിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍, വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീന ഫസല്‍, വൈസ് പ്രസിഡന്റ് ടി.കെ. പൂച്യാപ്പു, കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് യു.എം. ഹംസ, ജില്ലാ പഞ്ചായത്ത് അംഗം പുളിക്കല്‍ സമീറ, ബ്ലോക്ക് അംഗം പറങ്ങോടത്ത് അസീസ്, വൈസ് പ്രസിഡന്റ് പി.കെ. ഹാഷിം, ഡയരക്ടര്‍ എന്‍.ടി. നാസര്‍, സെക്രട്ടറി എം. ഹമീദ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News