സഹകരണ ജനാധിപത്യ ധ്വംസനം – യു.ഡി.എഫ്. പ്രതിഷേധ കൂട്ടായ്മ നടത്തി.

adminmoonam

സഹകരണ മേഖലയിലെ ജനാധിപത്യ ധ്വംസനത്തിനും കേരള ബാങ്ക് രൂപീകരണത്തിനുമെതിരെ യു.ഡി.എഫ്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ട്രേറ്റിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. മുൻ സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് കുര്യൻ ജോയി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. ജില്ലാ ചെയർമാൻ സണ്ണി തെക്കേടം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, യു.പി. ചാക്കപ്പൻ, ജാൻസ് കുന്നപ്പള്ളി, സണ്ണി പാമ്പാടി, അഡ്വ.ജി.ഗോപകുമാർ, അഡ്വ.ജോണി ജോസഫ്, വി.ജെ. ലാലി, ബാബു.കെ.കോര, യൂജിൻ തോമസ്, സുനു ജോർജ്, ആന്റണി ജേക്കബ്, എ.എം. മാത്യു, സാജൻ തൊടുക, ചാൾസ് ആന്റണി, കെ.കെ.രാജു, ജോർജ് ഫിലിപ്പ്, കെ.കെ.സന്തോഷ് എന്നിവർ പ്രസംഗിച്ചു. വരുംദിവസങ്ങളിൽ സംസ്ഥാനത്തെ മറ്റു ജില്ലകളിലും പ്രതിഷേധ ധർണകൾ  നടക്കും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!