സഹകരണ പ്രതിഭാ സംഗമം സംഘടിപ്പിച്ചു

Deepthi Vipin lal

നഗരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് എ ക്ലാസ്സ് അംഗങ്ങളുടെ മക്കളില്‍ വിവിധ പരീക്ഷകളിലായി ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്നതിന്
പ്രതിഭാ സംഗമം സംഘടിപ്പിച്ചു.

അഡ്വ.വി. ജോയി എംഎല്‍എ ഉദ്ഘാടനവും വിദ്യാര്‍ത്ഥികള്‍ക്കായുളള ക്യാഷ് വിതരണവും നിര്‍വഹിച്ചു. ബി. രത്‌നാകരന്‍ പിള്ള അധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് അ. ഇബ്രാഹിംകുട്ടി സ്വാഗതവും ബാങ്ക് ഭരണ സമിതി അംഗം കൂടാരം സുരേഷ് നന്ദിയും പറഞ്ഞു. എം.സലാഹുദീന്‍, നബീല്‍ കല്ലമ്പലം, ശാന്തകുമാരി, ബാങ്ക് സെക്രട്ടറി റ്റി. അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!