30 Nov

കാലിക്കറ്റ് വെള്ളാള സഹകരണ ബാങ്കിന് സിവില്‍ സ്റ്റേഷന്‍ ശാഖ

കാലിക്കറ്റ് വെള്ളാള സഹകരണ ബാങ്കിന് സിവില്‍ സ്റ്റേഷന്‍ ശാഖ

കാലിക്കറ്റ് വെള്ളാള സഹകരണ ബാങ്കിന്റെ സിവില്‍ സ്റ്റേഷന്‍ ശാഖ കോഴിക്കോട് സഹകരണ സംഘം ജോ. രജിസട്രാര്‍ ( ജനറല്‍ ) ടി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. സഹകരണ സംഘം അസി. രജിസ്ട്രാര്‍ ( പ്ലാനിങ് ) എ.കെ. അഗസ്തി നിക്ഷേപം സ്വീകരിക്കലും അസി. രജിസ്ട്രാര്‍ ( ജനറല്‍ ) എന്‍.എം. ഷീജ വായ്പാ വിതരണവും വാര്‍ഡ് കൗണ്‍സിലര്‍ കെ.പി. രാജേഷ്‌കുമാര്‍ സ്ട്രോങ്റൂമും ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് പി.എന്‍. സുരേഷ് അധ്യക്ഷത വഹിച്ചു. സഹകരണ സംഘം അസി. രജിസ്ട്രാര്‍ റസിയ, സീനിയര്‍ ഇന്‍സ്പെക്ടര്‍ ഫസീല, എം.പി. സുനില്‍ കുമാര്‍, എം. കുഞ്ഞിക്കൃഷ്ണന്‍, ഡയരക്ടര്‍ മധുസൂദനന്‍, ബാങ്ക് സെക്രട്ടറി പി.വി. സന്ധ്യ എന്നിവര്‍ സംസാരിച്ചു. 1929 ജൂണ്‍ 13 നാണ് കാലിക്കറ്റ് വെള്ളാള സഹകരണ ബാങ്ക് പ്രവര്‍ത്തനം തുടങ്ങിയത്.

Read also
error: Content is protected !!