30 Nov

കുഡ്‌ലു ബാങ്ക് സെക്രട്ടറിയെ അനുമോദിച്ചു

കുഡ്‌ലു ബാങ്ക് സെക്രട്ടറിയെ അനുമോദിച്ചു

കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി ആര്‍.സച്ചിദാനന്ദനെ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കാസര്‍കോട്, മഞ്ചേശ്വരം താലൂക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ അനുമോദിച്ചു. ബാങ്ക് കവര്‍ച്ചക്കാരില്‍ നിന്ന് പോലീസ് പിടികൂടിയ സ്വര്‍ണാഭരണങ്ങള്‍ വിചാരണ തീരുന്നതിന് മുമ്പ് തന്നെ ഉടമകള്‍ക്ക് തിരിച്ചു കിട്ടുന്നതിന് നിയമ പോരാട്ടത്തിലൂടെ സൗകര്യം ഒരുക്കിയതിനാണ് അനുമോദനം.

കെ.സി.ഇ.എഫ്.ജില്ലാ പ്രസിഡന്റ് പി.കെ.വിനോദ്കുമാര്‍ ഉദ്ഘാടനവും ഉപഹാര വിതരണവും നടത്തി. കെ.നാരായണന്‍ നായര്‍ അധ്യക്ഷനായി. പി.കെ.പ്രകാശ് കുമാര്‍, ഇ.വേണുഗോപാലന്‍, കെ.പി.പ്രഭാകര,

ജി.മധുസൂദനന്‍, പ്രകാശ് ബായാര്‍, എം.എസ്.പുഷ്പലത, കെ.ബാലകൃഷ്ണന്‍, രാജേഷ് മംഗല്‍പാടി, ഒ.കെ.വിനു, എ.സുധീഷ്‌കുമാര്‍, ഇ.വിജയകുമാര്‍, നാഗവേണി ഉപ്പള, നിഷാന്ത് കുറ്റിക്കോല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags:
Read also
error: Content is protected !!