ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള വായ്പാ പദ്ധതിയായ സഹകരണം സൗഹൃദം പദ്ധതിക്ക് തുടക്കമായി. രണ്ടാം നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ച പദ്ധതി മുണ്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ഉദ്ഘാടനം ചെയ്തത്.
ആദ്യവായ്പ മലമ്പുഴ എം.എല്‍.എ എ. പ്രഭാകരന് വിതരണം ചെയ്തു. 9 വായ്പകള്‍ 9 സംഘങ്ങള്‍ വഴിയാണ് വിതരണം ചെയ്തത്. സംസ്ഥാനത്ത് എല്ലാ ഭാഗങ്ങളിലും ഭിന്നശേഷിക്കാര്‍ക്കായി ഇത്തരം വായ്പകള്‍ നല്കി തുടങ്ങാന്‍ നിര്‍ദ്ദേശം നല്കി.