പാലിന്റെ ഗുണനിലവാരം ഉറപ്പാക്കും;ക്ഷീര സംഘങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന

Deepthi Vipin lal
ക്ഷീര സംഘങ്ങളിലൂടെ സംഭരിക്കുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ കാര്യക്ഷമമാക്കുന്നു. അതത് ജില്ലകളിലെ ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ്
പരിശോധന. ക്ഷീര സംഘങ്ങള്‍ കേന്ദ്രീകരിച്ചും ക്ഷീര കര്‍ഷകരെ കേന്ദ്രീകരിച്ചും രണ്ട് തലങ്ങളിലായി
പരിശോധന നടത്തും. ഇതിനായി ക്ഷീര സംഘം സെക്രട്ടറിമാര്‍ക്കും ഭരണസമിതി അംഗങ്ങള്‍ക്കും പരിശീലനം നല്‍കിത്തുടങ്ങി.
ക്ഷീര സംഘങ്ങള്‍ വഴി ഇപ്പോള്‍ സംഭരിക്കുന്ന പാലിന്റെ കൊഴുപ്പ്, കൊഴുപ്പിതര ഖരപദാര്‍ത്ഥം, ഗുണനിലവാരം എന്നിവയാണ് പരിശോധിക്കുന്നത്. ഇത് അടിസ്ഥാനമാക്കി സംഘങ്ങളെയും ക്ഷീരകര്‍ഷകരെയും മൂന്ന് വിഭാഗമായി തരംതിരിക്കും. ഗുണമേന്‍മ കുറഞ്ഞ പാല്‍ അളക്കുന്ന കര്‍ഷകരുടെ വീടുകളിലും ഫാമുകളിലും സംഘം പ്രതിനിധികളും ക്ഷീര വകുപ്പ് ഉദ്യോഗസ്ഥരും
നേരിട്ടെത്തി വിലയിരുത്തും. ഗുണമേന്മ വര്‍ധിപ്പിക്കാനുള്ള സഹായങ്ങളും നല്‍കും.
പാല്‍ സംഭരണം, പരിശോധന എന്നിവ കുറ്റമറ്റതാക്കുന്നതിനും ഉപകരണങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനുമു
ള്ള നിര്‍ദ്ദേശങ്ങള്‍ ക്ഷീര സംഘങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതു കൂടാതെ കര്‍ഷകരില്‍ നിന്നു സാമ്പിള്‍ ശേഖരിക്കുന്നതിനും പരിശോധന നടത്തുന്നതിനും സംഘങ്ങളിലെ ലാബ് അസിസ്റ്റന്റുമാര്‍ക്കും പ്രൊക്യുര്‍മെന്റ് അസിസ്റ്റന്റുമാര്‍ക്കും പരിശീലനം നല്‍കും. പരിശോധനയില്‍ ക്ഷീര കര്‍ഷകര്‍ക്ക് പരാതികളുണ്ടെങ്കില്‍ അത് ഉദ്യോഗസ്ഥരെ നേരിട്ട് അറിയിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.

Latest News