194N വിഷയത്തിൽ ആദായ നികുതി വകുപ്പ് ഹൈക്കോടതിയിൽ: നിലവിലെ സ്റ്റേ റദ്ദ് ചെയ്യണമെന്ന് ആവശ്യം.

adminmoonam

194N വിഷയത്തിൽ സഹകരണ സംഘങ്ങൾക്ക്‌ ഹൈക്കോടതി സ്റ്റേ അനുവദിച്ച സാഹചര്യത്തിൽ ആദായ നികുതി വകുപ്പ്, സ്റ്റേ റദ്ദ്ചെയ്യണമെന്ന്ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. കേസ് ഈ മാസം 27ന് കേരള ഹൈക്കോടതിയുടെ വെക്കേഷൻ ബെഞ്ച് പരിഗണിക്കും.

നിലവിൽ സഹകരണസംഘങ്ങൾ നികുതി അഡ്വാൻസായി അടക്കുകയാണ്. വർഷാവസാനം സഹകരണസംഘങ്ങൾ റിട്ടേൺ ഫയൽ ചെയ്യുമ്പോൾ നികുതിക്ക് ബാധ്യത ഇല്ലെങ്കിൽ ടിഡിഎസ് അടച്ച പണം പലിശ സഹിതം മടക്കി ലഭിക്കുമെന്നതാണ് ആദായ നികുതി വകുപ്പിന്റെ ഹൈക്കോടതിയിൽ ഉള്ള പ്രയർ. അതുകൊണ്ടുതന്നെ സഹകരണസംഘങ്ങൾക്ക് നഷ്ടം വരുന്നില്ല എന്നാണ് പറയുന്നത്. ഇക്കാര്യത്തിൽ ഹൈക്കോടതി അനുകൂലമായി പ്രതികരിക്കുമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അങ്ങനെ വന്നാൽ സഹകരണസംഘങ്ങൾക്ക് 194N വിഷയത്തിൽ ടിഡിഎസ് അടക്കേണ്ടി വരും എന്നതാണ് നിയമവിദഗ്ധരുടെ അഭിപ്രായം.

എന്നാൽ യഥാർത്ഥത്തിൽ ഇത് സഹകരണസംഘങ്ങളുടെ ഒരു വരുമാന മാർഗ്ഗം അല്ല. സംഘങ്ങളുടെ തന്നെ നിക്ഷേപം ജില്ലാ സഹകരണബാങ്ക്ലോ മറ്റെതെങ്കിലും ബാങ്കിലോ നിക്ഷേപിച്ചത് പിൻവലിക്കുകയോ അതല്ലെങ്കിൽ പെൻഷൻ വിതരണം ചെയ്യുന്നതിനുള്ള പണം സർക്കാർ ലഭ്യമാക്കിയത് പിൻവലിക്കുകയോ ആണ് ചെയ്യുന്നത്. ഓരോ തവണ പിൻവലിക്കുമ്പോളും ഒരു കോടി രൂപയിൽ കൂടിയാൽ രണ്ടു ശതമാനം ടിഡിഎസ് എന്ന രീതിയിൽ പിടിച്ചാൽ സഹകരണസംഘങ്ങളുടെ ദൈനംദിന പ്രവർത്തനത്തിന് ആവശ്യമായ പണത്തിന്റെ ലഭ്യതയിൽ വളരെയേറെ കുറവ് വരും. അത് പണലഭ്യത യുടെ ചുരുക്കത്തിനു ഇടയാക്കുകയും ചെയ്യും. ഇത്തരം കാര്യങ്ങൾ ഹൈക്കോടതിയെ ബോധ്യപ്പെടുത്തിയാൽ മാത്രമേ 194 Nവിഷയത്തിൽ ഹൈക്കോടതി സഹകരണസംഘങ്ങളെ മുഖവിലക്കെടുത്ത് ഉത്തരവ് ഉണ്ടാകൂ. ഇതിനായി ആവശ്യമായ ചർച്ചകളും ആശയങ്ങളും ഉരുത്തിരിയേണ്ട സമയം കൂടിയാണ് ഈ കോവിഡ് കാലം. അതുകൊണ്ടുതന്നെ സഹകരണ മേഖലയിലെ പ്രമുഖരുടെയും വിദഗ്ധരുടെയും ആശയങ്ങളും അഭിപ്രായങ്ങളും സ്വരൂപിച്ച് കോടതിയിൽ അസന്നിഗ്ധമായി ബോധിപ്പിക്കേണ്ട സമയം കൂടിയാണ് ഇത്. ആദായനികുതി വിഷയത്തിൽ കക്ഷിരാഷ്ട്രീയത്തിന് അതീതമായ സഹകരണ ചിന്തകൾക്ക് വരുംദിവസങ്ങളിൽ സഹകാരികൾ ഉണരും എന്ന് പ്രതീക്ഷിക്കാം. അല്ലാത്തപക്ഷം ആദായനികുതി വകുപ്പിന്റെ ന്യായങ്ങളും വാദങ്ങളും ഹൈക്കോടതി അംഗീകരിച്ചുവെന്നും വരാം.

Leave a Reply

Your email address will not be published.

Latest News