12 May

100 ചോദ്യങ്ങള്‍ ഉത്തരങ്ങള്‍

100 ചോദ്യങ്ങള്‍ ഉത്തരങ്ങള്‍

-ടി.ടി. ഹരികുമാര്‍
(അസി. ഡയരക്ടര്‍ സഹകരണ വകുപ്പ് ,കൊല്ലം)

(2020 ഡിസംബര്‍ ലക്കം)

ചോദ്യങ്ങള്‍

1. വിദേശനാണ്യശേഖരത്തിന്റെ കസ്റ്റോഡിയന്‍ ആരാണ് ?

2. ഇരട്ട അംഗത്വം ( dual membership ) അനുവദിക്കുന്നത് ഏതു സൊസൈറ്റിയിലാണ് ?

3. ഇന്ത്യയിലെ ഏറ്റവും വലിയ റീജിയണല്‍ റൂറല്‍ ബാങ്ക് ഏത് ?

4. ജോയിന്റ് സ്റ്റോക്ക് കമ്പനിയിലെ ഓഡിറ്റ് എങ്ങനെയുള്ളതാണ് ?

5. ഐ.സി.എ. പതാക നിര്‍ദേശിച്ചതാരാണ് ?

6. സ്വീഡനിലെ സെന്‍ട്രല്‍ ബാങ്ക് ഏതാണ് ?

7. ഓഡിറ്റ് മാന്വല്‍ തയാറാക്കുന്നതാരാണ് ?

8. ഓണര്‍ഷിപ്പ് ഡിവിഡന്റ് കൊടുക്കുന്നത് ഏതു സൊസൈറ്റിയാണ് ?

9. ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള പ്രോമിസറി നോട്ട് ഏതാണ്?

10. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് എന്നാണ് നിലവില്‍ വന്നത് ?

11. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ ആസ്ഥാനം ?

12. കേരളത്തിലെ ഐ.സി.ഡി.പി. പ്രൊജക്ടുകളുടെ എണ്ണം എത്ര ?

13. ഓള്‍ ഇന്ത്യാ കയര്‍ ബോര്‍ഡ് എന്നാണ് ആരംഭിച്ചത് ?

14. കേരള സഹകരണ നിയമം ചട്ടത്തില്‍ ഓഡിറ്റ് റിപ്പോര്‍ട്ടിനെപ്പറ്റി എത്രാമതായാണ് സൂചിപ്പിക്കുന്നത് ?

15. ഇന്ത്യയില്‍ എത്ര ദേശസാത്കൃത ബാങ്കുകളുണ്ട് ?

16. സ്ഥിരസ്വഭാവമുള്ള ആസ്തി വില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ലാഭം ഏതാണ് ?

17. ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് ആരംഭിച്ചതെന്നാണ് ?

18. ഇന്ത്യയിലെ ഏറ്റവും വലിയ സഹകരണ രാസവള സ്ഥാപനം ഏത് ?

19. ഇന്ത്യയിലെ ആദ്യത്തെ ഡെയറി സൊസൈറ്റി ?

20. ഐസ്ലന്‍ഡില്‍ ഏതു മേഖലയാണ് സഹകരണ രംഗത്ത് മുന്നിട്ടു നില്‍ക്കുന്നത്?

21. എന്‍.സി.ഡി.സിയുടെ യൂട്യൂബ് ചാനലിന്റെ പേര് ?

22. ന്യൂസിലാന്റ് മന്ത്രിസഭയില്‍ അംഗമായ ആദ്യത്തെ ഇന്ത്യന്‍ വംശജ ?

23. ഇന്ത്യയില്‍ ഇപ്പോള്‍ എത്ര സഹകരണ സംഘങ്ങളുണ്ട് ?

24. ട്രൈഫെഡിന്റെ ( TRIFED ) മുഴുവന്‍ രൂപം ?

25. ക്യാഷ് ഫ്ളോ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് ?

26. 2019 ലെ ജെ.സി. ഡാനിയല്‍ പുരസ്‌കാരം ആര്‍ക്കാണ് ലഭിച്ചത് ?

27. 2020 സെപ്റ്റംബര്‍ 13 ന് അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി രഘുവംശ പ്രസാദിന്റെ പ്രധാന സംഭാവന എന്ത് ?

28. 2020ലെ യു.എസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ചാമ്പ്യന്‍ ആര് ?

29. പോക്‌സോ ( POCSO) യുടെ മുഴുവന്‍ രൂപം ?

30. ജി.ഡി.പി. എങ്ങനെയാണ് കണക്കാക്കുന്നത് ?

31. പ്രസിഡന്റിനെ സഹകരണ സംഘത്തില്‍ ആരാണ് തിരഞ്ഞെടുക്കുന്നത് ?

32. ആര്‍ബിട്രേഷന്‍ കേസുകള്‍ എത്ര തരമാണ് ?

33. 1904 ലെ സഹകരണ സംഘം ആക്ടില്‍ എത്ര വകുപ്പുകളുണ്ട് ?

34. തന്‍വര്‍ഷം ചെലവുകള്‍ ബജറ്റിനെക്കാള്‍ അധികമായാല്‍ സൊസൈറ്റി അടുത്ത പൊതുയോഗത്തില്‍ എന്തു ചെയ്യും ?

35. സെയില്‍സ്മാന്‍ ലൈബിലിറ്റി രജിസ്റ്റര്‍ ഏതു സൊസൈറ്റിയാണ് തയാറാക്കുന്നത് ?

36. ഒരു സഹകരണ സംഘത്തില്‍ എത്രതരം ജനറല്‍ ബോഡിയുണ്ട് ?

37. ഡേ ബുക്കില്‍ ആരാണ് ഒപ്പിടേണ്ടത് ?

38. ഒരു സഹകരണ സംഘത്തിലെ മെമ്പറെ ആരാണ് പുറത്താക്കുന്നത് ?

39. ഒരു ഉടമ്പടി നിയമപരമായി നടപ്പാക്കുകയാണെങ്കില്‍ അതിനെ എന്തുവിളിക്കും ?

40. ഒരു സഹകരണ സംഘത്തിലെ സെക്രട്ടറി പബ്ലിക് സെര്‍വന്റാണോ ?

41. അക്കൗണ്ടില്‍ കാണാത്ത ഡിസ്‌കൗണ്ട് ഏതാണ് ?

42. കച്ചവട സ്ഥാപനത്തിന്റെ പ്രധാന വരുമാനമാര്‍ഗ്ഗം ?

43. പേഴ്സണല്‍ അക്കൗണ്ട് ഡെബിറ്റും ക്രെഡിറ്റും ഏതാണ് ?

44. കാപ്പിറ്റല്‍ അക്കൗണ്ട് ഏതുതരം അക്കൗണ്ടാണ് ?

45. മറ്റുള്ളവര്‍ക്ക് കൊടുക്കാനുള്ളതിനെ എന്തു വിളിക്കും ?

46. അക്കൗണ്ടന്‍സി ആരംഭിക്കുമ്പോള്‍ ഏതാണ് അവസാനിക്കുന്നത് ?

47. ബാലന്‍സ് ഷീറ്റ് എന്താണ് ?

48. ആസ്തിയില്‍ നിന്ന് ബാധ്യത കുറച്ചാല്‍ എന്തു കിട്ടും ?

49. അക്കൗണ്ടുകളുടെ ഡെബിറ്റ് ബാലന്‍സും ക്രെഡിറ്റ് ബാലന്‍സും ചേര്‍ത്ത് തയാറാക്കുന്നതിനെ എന്തു വിളിക്കും ?

50. സംഘത്തിന്റെ സാമ്പത്തിക സ്ഥിതി അറിയുന്നതിനായി തയാറാക്കുന്ന സ്റ്റേറ്റ്മെന്റിനെ എന്തു വിളിക്കും ?

51. 1979 ലെ അഗ്രിക്കള്‍ച്ചര്‍ ക്രെഡിറ്റ് റിവ്യൂ കമ്മിറ്റിയുടെ ചെയര്‍മാന്‍ ആര് ?

52. ഇന്ത്യയില്‍ സഹകരണ വിദ്യാഭ്യാസവും പരിശീലനവും നടത്തുന്നത് ആരാണ് ?

53. എന്‍.സി.യു.ഐ. എന്നാണ് ആരംഭിച്ചത് ?

54. എന്‍.സി.യു.ഐ. ഏത് ആക്ടിന്റെ അടിസ്ഥാനത്തിലാണ് ആരംഭിച്ചത് ?

55. തിരുവിതാംകൂറിലെ ആദ്യത്തെ സഹകരണ ആക്ട് എന്നാണ് നിലവില്‍ വന്നത് ?

56. രജിസ്റ്റര്‍ ചെയ്ത ഇന്ത്യയിലെ ആദ്യത്തെ ഡെയറി സൊസൈറ്റി ?

57. ഇന്ത്യയിലെ ആദ്യത്തെ ലാന്‍ഡ് മോര്‍ട്ട്ഗേജ് ബാങ്ക് ഏതാണ് ?

58. ഒരു സൊസൈറ്റി, ഒരു വില്ലേജ് ആരാണ് ശുപാര്‍ശ ചെയ്തത് ?

59. കേരളത്തില്‍ പ്രാഥമിക വായ്പാ മേഖലയില്‍ ക്ലിപ്ത ബാധ്യതയില്ലാതെ പ്രവര്‍ത്തിക്കുന്ന ഏക സൊസൈറ്റി ?

60. എന്‍.സി.ഡി.സി. യുടെ സഹായത്തോടെയുള്ള ഐ.സി.ഡി.പി. യുടെ പൂര്‍ണ രൂപം ?

61. നബാര്‍ഡ് സ്ഥാപിതമായ വര്‍ഷം ?

62. റോയല്‍ കമ്മീഷന്‍ ഓണ്‍ അഗ്രിക്കള്‍ച്ചര്‍ രൂപവത്കരിച്ചതാരാണ് ?

63. എന്‍.സി.ഡി.സി. നടപ്പാക്കുന്ന പദ്ധതികള്‍ ആര്‍ക്കു വേണ്ടിയാണ് ?

64. റിസര്‍വില്ലാതെ ഫ്ളോട്ട് ചെയ്യുന്ന റിസര്‍വിനെ എന്തു വിളിക്കും ?

65. ‘ ലൈഫ് ആന്‍ഡ് ഐഡിയാസ് ഓഫ് റോബര്‍ട്ട് ഓവന്‍ ‘ എന്ന പുസ്തകം എഴുതിയതാര് ?

66. നാഫെഡ് ആരംഭിച്ച വര്‍ഷം ?

67. കാംകോ (CAMCO) സ്ഥാപിതമായത് ഏതു നിയമമനുസരിച്ചാണ് ?

68. നാഷണല്‍ റൂറല്‍ ക്രെഡിറ്റ് സ്റ്റെബിലൈസേഷന്‍ ഫണ്ടിന്റെ കസ്റ്റോഡിയന്‍ ആര് ?

69. നബാര്‍ഡിന്റെ ചെയര്‍മാനെ നിയമിക്കുന്നത് ആരാണ് ?

70. നോണ്‍ ഓവര്‍ഡ്യൂ കവര്‍ ഏതുമായി ബന്ധപ്പെട്ടതാണ് ?

71. നെഗേഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് വകുപ്പ് (5) എന്താണ് ?

72. ബില്‍ ഓഫ് എക്സ്ചേഞ്ച് ഏതുതരം ഓര്‍ഡറാണ് ്?

73. ചെക്ക് കീറിപ്പറിഞ്ഞതാണെങ്കില്‍ എന്തുവിളിക്കും ?

74. കൊളാറ്ററല്‍ സെക്യൂരിറ്റിസ് എന്താണ് ?

75. ട്രാവലേഴ്സ് ചെക്ക് ഇഷ്യൂ ചെയ്യുന്നതാരാണ് ?

76. പ്രോമിസറി നോട്ട് എഴുതുന്നതാരാണ് ?

77. ഒരു ബില്ല് എഴുതുന്നതാരാണ് ?

78. ഒരു ബില്‍ ഓഫ് എക്സ്ചേഞ്ച് ഒരു ഡോക്യൂമെന്റും ഇല്ലാതെ വരുകയാണെങ്കില്‍ എന്തുവിളിക്കും ?

79. ബില്‍ ഓഫ് എക്സ്ചേഞ്ച് പേയബിള്‍ ആകുന്ന ഡേറ്റ് ഏതാണ് ?

80. മൂന്നു അഡീഷണല്‍ ദിവസങ്ങള്‍ കൂടി ഡേറ്റ് ഓഫ് പേയ്മെന്റിനു കൂട്ടുന്നതിനെ എന്തു വിളിക്കും ?

81. 2020 ഒക്ടോബര്‍ 24ന്റെ പ്രത്യേകത എന്താണ് ?

82. യുണൈറ്റഡ് നേഷന്‍സ് എന്ന പേര് നിര്‍ദേശിച്ചതാര് ?

83. ഐക്യരാഷ്ട്രസഭയ്ക്ക് എത്ര ഔദ്യോഗിക ഭാഷകളുണ്ട് ?

84. യു.എന്‍ ബജറ്റില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്ന രാജ്യം ?

85. യു.എന്നിന്റെ ഇപ്പോഴത്തെ സെക്രട്ടറി ജനറല്‍ ?

86. യു.എന്‍. പൊതുസഭയുടെ ആദ്യത്തെ വനിതാ പ്രസിഡന്റ് ?

87. നിലവില്‍ യു.എന്നില്‍ എത്ര അംഗങ്ങളുണ്ട് ?

88. യു.എന്നില്‍ ഏറ്റവും ഒടുവില്‍ അംഗമായ രാജ്യം ?

89. യു.എന്‍. ആസ്ഥാനം എവിടെയാണ് ?

90. യു.എന്നിലെ ഇന്ത്യയുടെ ഇപ്പോഴത്തെ സ്ഥിരം പ്രതിനിധി ?

91. ഇന്ത്യയിലെ ആദ്യത്തെ കണ്‍സ്യൂമര്‍ സഹകരണ സംഘം ?

92. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക ( 25 ലക്ഷം രൂപ ) നല്‍കുന്ന ജെ.സി.ബി. പുരസ്‌കാരം
ഇക്കൊല്ലം ഏതു കൃതിക്കാണ് ?

93. അമേരിക്കയുടെ ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റ് ആര് ് ?

94. കേരളത്തില്‍ കണ്‍സ്യൂമര്‍ സഹകരണ മേഖലയില്‍ ഏതു സംവിധാനമാണുള്ളത് ?

95. കേരളത്തില്‍ നീതിസ്റ്റോര്‍ ആരംഭിച്ച വര്‍ഷം ?

96. സി.ആര്‍.ആറിന്റെ (CRR) മുഴുവന്‍ രൂപം ?

97. ജനറല്‍ ലെഡ്ജറിന്റെ മറ്റൊരു പേര് ?

98. കേരളത്തിലെ ആദ്യത്തെ മില്‍ക്ക് സപ്ലൈ യൂണിയന്‍ ?

99. കേന്ദ്ര വിവരാവകാശ കമ്മീഷനിലെ മുഖ്യ കമ്മീഷണറുടെ പേര് ?

100. ഓഡിറ്റ് എന്ന വാക്ക് ഉരുത്തിരിഞ്ഞത് ഏതു ലാറ്റിന്‍ പദത്തില്‍ നിന്നാണ് ?

ഉത്തരങ്ങള്‍

1. ആര്‍.ബി.ഐ.
2. ഇന്‍ഡസ്ട്രിയല്‍ സൊസൈറ്റി
3. കേരള ഗ്രാമീണ്‍ ബാങ്ക്
4. സ്റ്റാറ്റിയൂട്ടറി
5. ബെര്‍നാര്‍ഡ് ഡോട്ട്
6. റിക്സ് ബാങ്ക്
7. ഡയരക്ടര്‍ ഓഫ് കോ-ഓപ്പറേറ്റീവ് ഓഡിറ്റ്
8. ജോയിന്റ് ഫാമിങ്ങ് സൊസൈറ്റി
9. കറന്‍സി നോട്ട്
10. 1882 മാര്‍ച്ച് ഒന്ന്
11. ജനീവ
12. അഞ്ച്
13. 1954
14. റൂള്‍ 64 (B)
15. പന്ത്രണ്ട്
16. ക്യാപ്പിറ്റല്‍ പ്രോഫിറ്റ്
17. 1786
18. കൃഷക് ഭാരതി കോ-ഓപ്പറേറ്റീവ് (KRIBHCO)
19. ഗയ ഡെയറി
20. കൃഷി
21. കോ-ഓപ്പ് ട്യൂബ്
22. പ്രിയങ്കാ രാധാകൃഷ്ണന്‍ . എറണാകുളം സ്വദേശിയാണ്.
23. ഏട്ടര ലക്ഷം ( 29 കോടി അംഗങ്ങള്‍ )
24. ട്രൈബല്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഡവലപ്പ്മെന്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യാ ലിമിറ്റഡ്
25. ഒരു പ്രോജക്ട് പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഉണ്ടാകുന്ന വിവിധയിനം ചെലവുകള്‍, അഥവാ പ്രൊജക്ടില്‍ നിന്നും പുറത്തേക്കു പോകുന്നതും തിരികെ വരുന്നതുമായ പണത്തെയാണ് കാഷ് ഫ്‌ളോ എന്നു വിളിക്കുന്നത്.
26. സംവിധായകന്‍ ഹരിഹരന്‍
27. ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് 100 ദിവസം ജോലി ഉറപ്പാക്കാന്‍ ഒന്നാം യു.പി.എ. ഭരണകാലത്ത് നടപ്പാക്കിയ ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പിതാവ്
28. നവോമി ഒസാക്ക (ജപ്പാന്‍)
29. The Protection of Children from Sexual Offences – POCSO . 2012 നവംബര്‍ 14ന് നിലവില്‍ വന്നു.
30. ഒരു പ്രത്യേക പ്രദേശത്ത് ഒരു പ്രത്യേക കാലയളവില്‍ ഉല്‍പ്പാദിക്കപ്പെടുന്ന ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും മൂല്യം നിലവിലുള്ള നാണയവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ തിട്ടപ്പെടുത്തുന്നതിനെ ജി.ഡി.പി. ( മൊത്ത ദേശീയോല്‍പ്പാദനം ) എന്നുവിളിക്കുന്നു.
31. മാനേജിങ് കമ്മിറ്റി
32. മോണിട്ടറിയും നോണ്‍ മോണിട്ടറിയും
33. 29
34. സപ്ലിമെന്ററി ബജറ്റ് പാസാക്കുക
35. കണ്‍സ്യൂമര്‍
36. അഞ്ച്
37. സെക്രട്ടറി
38. സ്പെഷ്യല്‍ ജനറല്‍ ബോഡി
39. കോണ്‍ട്രാക്ട്
40. അല്ല
41. ട്രേഡ് ഡിസ്‌കൗണ്ട്
42. സെയില്‍സ്
43. ഡെബിറ്റ്-റിസീവര്‍, ക്രെഡിറ്റ്-ഗിവര്‍
44. പേഴ്സണല്‍
45. ലൈബിലിറ്റി
46. ബുക്ക് കീപ്പിങ്
47. സ്റ്റേറ്റ്‌മെന്റ്
48. ക്യാപ്പിറ്റല്‍
49. ട്രയല്‍ ബാലന്‍സ്
50. ബാലന്‍സ് ഷീറ്റ്


51. എ.എം. ഖുസ്രോ
52. നാഷണല്‍ കോ-ഓപ്പറേറ്റീവ് യൂണിയന്‍ ഓഫ് ഇന്ത്യ
53. 1929 ല്‍
54. മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആക്ട്
55. 1914 മാര്‍ച്ച്
56. അമുല്‍
57. ജാംഗ് ( Jhang- . 1920ല്‍ )
58. വെല്‍ക്കം ഡാര്‍ലിങ്
59. നാട്ടകം കോ-ഓപ്പറേറ്റീവ് ബാങ്ക്
60. ഇന്റഗ്രേറ്റഡ് കോ-ഓപ്പറേറ്റീവ് ഡവലപ്‌മെന്റ് പ്രൊജക്ട്
61. 1982
62. ഗവണ്‍മെന്റ് ഓഫ് ഇന്ത്യ
63. സഹകരണ വകുപ്പിനു വേണ്ടി
64. നേക്കഡ് ഡിബഞ്ചര്‍
65. എ.എല്‍. മോര്‍ട്ടന്‍
66. 1958
67. മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആക്ട്
68. നബാര്‍ഡ്
69. ഗവണ്‍മെന്റ് ഓഫ് ഇന്ത്യ
70. നബാര്‍ഡ്
71. ബില്‍ ഓഫ് എക്സ്ചേഞ്ച്
72. അണ്‍കണ്ടീഷണല്‍
73. മ്യൂട്ടിലേറ്റഡ്
74. ടാന്‍ജബിള്‍ സെക്യൂരിറ്റിസ്
75. ബാങ്ക്
76. ഡെബ്റ്റര്‍
77. ക്രെഡിറ്റര്‍
78. ക്ലീന്‍
79. ഡ്യൂ ഡേറ്റ് ( Due date )
80. ഡെയ്‌സ് ഓഫ് ഗ്രേസ്
81. ഐക്യരാഷ്ട്ര സംഘടന സ്ഥാപിതമായതിന്റെ 75-ാം വാര്‍ഷികം
82. ഫ്രാങ്ക്‌ളിന്‍ റൂസ്വെല്‍റ്റ്
83. ആറ്
84. അമേരിക്ക
85. അന്റോണിയോ ഗുട്ടെറസ്
86. വിജയലക്ഷ്മി പണ്ഡിറ്റ്
87. 193
88. ദക്ഷിണ സുഡാന്‍ (2011ല്‍)
89. ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടന്‍
90. ടി.എസ്. തിരുമൂര്‍ത്തി
91. ടിപ്ലിക്കേന്‍ അര്‍ബന്‍ സഹകരണ സംഘം
92. എസ.് ഹരീഷിന്റെ മീശ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ ‘മൂസ്റ്റാഷ്’നാണ് പുരസ്‌കാരം
93. ഇന്ത്യന്‍ വംശജ കമലാ ഹാരിസ്
94. ത്രിതല സംവിധാനം
95. 1997
96. കാഷ് റിസര്‍വ് റേഷ്യോ
97. പ്രിന്‍സിപ്പല്‍ ബുക്ക്
98. കോഴിക്കോട്
99. വൈ.കെ. സിന്‍ഹ
100. ഓഡിയര്‍

Read also
error: Content is protected !!