100 ചോദ്യങ്ങള്‍ ഉത്തരങ്ങള്‍

Deepthi Vipin lal
ടി.ടി. ഹരികുമാര്‍
(അസി. ഡയരക്ടര്‍, സഹകരണ വകുപ്പ്, കൊല്ലം)

ചോദ്യങ്ങള്‍

1. ബാങ്കിങ് റഗുലേഷന്‍ ആക്ടിന്റെ പരിധിയില്‍ വരാത്ത സഹകരണ സംഘങ്ങളില്‍ ഏതു വകുപ്പു പ്രകാരമാണു
തരളധനം സൂക്ഷിക്കേണ്ടത് ? 2. ഒരു സഹകരണ സംഘത്തിലെ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്യുന്നതിനു സംഘം കമ്മിറ്റിക്കു നിര്‍ദേശം നല്‍കാന്‍
രജിസ്റ്റാര്‍ക്ക് അധികാരം നല്‍കിയിരിക്കുന്നതു സഹകരണ നിയമത്തിലെ ഏതു വകുപ്പനുസരിച്ചാണ് ?
3. കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഗ്യാരണ്ടിഫണ്ട് ബോര്‍ഡ് നിക്ഷേപങ്ങള്‍ക്കു നല്‍കുന്ന പരമാവധി ഗ്യാരണ്ടി തുകയെത്ര ?
4. ഗഹാന്‍ നടപ്പാക്കുന്നതു ഏതു സഹകരണച്ചട്ടം പ്രകാരമാണ് ?
5. കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ ( CAPE ) രജിസ്റ്റര്‍ ചെയ്ത വര്‍ഷം ?
6. ഓപ്പറേറ്റിങ് സിസ്റ്റം ഏതുതരം സോഫ്റ്റ്‌വെയറാണ് ?
7. ബജറ്റ് തയാറാക്കുന്ന പ്രവൃത്തിയെ എന്തു പറയുന്നു ?
8. ഒരു സഹകരണ സംഘത്തില്‍ അനുവദനീയമല്ലാത്തത് എന്താണ് ?
9. സഹകരണ മേഖലയില്‍ റിസര്‍വ് ബാങ്കും മണി മാര്‍ക്കറ്റുമായി ബന്ധം പുലര്‍ത്തുന്നത് ആരാണ് ?
10. മാനേജ്മെന്റിന്റെ അടിസ്ഥാന പ്രവര്‍ത്തനം എന്താണ് ?
11. മാസ്്‌ലോവിന്റെ ഹയറാര്‍ക്കി ഓഫ് നീഡ്‌സ് തിയറിപ്രകാരം മനുഷ്യന്റെ പ്രാഥമിക ലക്ഷ്യം എന്താണ് ?
12. ഒരു വ്യക്തിയുടെ പ്രവര്‍ത്തന മികവ് രണ്ടു ഘടകങ്ങളെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. അതിലൊന്നു ജോലി ചെയ്യുന്നതിനുള്ള കഴിവാണ്. രണ്ടാമത്തേത് എന്താണ് ?
13 ഒരു സ്ഥാപനത്തിന്റെ മൊത്തത്തിലുള്ള ലാഭക്ഷമത അളക്കുന്നത് എന്തുപയോഗിച്ചാണ് ?
14. കറന്റ് റേഷ്യോ എന്നാലെന്ത് ?
15. മാനേജ്മെന്റ് എന്ന പദം ഏതു വിഭാഗത്തില്‍പ്പെടുന്നു ?
16. പ്രൊവിഷന്‍ രേഖപ്പെടുത്തുന്നത് എന്ത് എന്‍ട്രി മുഖാന്തരമാണ് ?
17. ഡ്രോയിങ്ങ്സിനുളള പലിശ ഡെബിറ്റ് ചെയ്യുന്ന അക്കൗണ്ട് ഏതാണ് ?
18. മെഷിനറി അക്കൗണ്ടില്‍ റിപ്പയര്‍ ചാര്‍ജ് ഡെബിറ്റ് ചെയ്താലുണ്ടാകുന്ന തെറ്റിനെ എന്തു വിളിക്കും ?
19. ഒരു സഹകരണ സംഘത്തിന്റെ ബുക്ക് ഓഫ് ഒറിജിനല്‍ എന്‍ട്രി ഏതാണ് ?
20. വിറ്റുവരവും വിറ്റ സാധനങ്ങളുടെ വിലയും തമ്മിലുള്ള വ്യത്യാസം എന്താണ് ?
21. നോട്ട് പിന്‍വലിക്കലിനു മുന്നോടിയായി നിക്ഷേപ വിവരങ്ങള്‍ കണ്ടെത്തുന്നതിനായി ആദായനികുതി വകുപ്പ് നടപ്പാക്കിയ പദ്ധതി ?
22. 2017 നെ ഐക്യരാഷ്ട്രസഭ എന്തായിട്ടാണ് പ്രഖ്യാപിച്ചിരുന്നത് ?
23. 1903 ല്‍ ഗാന്ധിജി ആരംഭിച്ച പ്രതിവാര പത്രത്തിന്റെ പേര് എന്താണ് ?
24. 1922 ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിനാല്‍ ആദരിക്കപ്പെട്ട മലയാള കവി ?
25. ഒരു ബിസിനസ് സ്ഥാപനത്തിന്റെ ആസ്തിമേലുള്ള മൊത്തം അവകാശത്തെ എന്തു വിളിക്കുന്നു ?
26. ബാങ്ക് അക്കൗണ്ട് എന്ത് അക്കൗണ്ടാണ് ?
27. ഒന്നില്‍ക്കൂടുതല്‍ ഡെബിറ്റോ ക്രെഡിറ്റോ ഉളള ജേര്‍ണ്‍ല്‍ എന്‍ട്രിയെ എന്തു വിളിക്കുന്നു ?
28. സെയില്‍സ് ഡേ ബുക്കില്‍ എന്താണ് രേഖപ്പെടുത്തുന്നത് ?
29. സംസ്ഥാന സഹകരണ യൂണിയനിലെ ആകെ ഭരണസമിതി അംഗങ്ങളുടെ എണ്ണമെത്ര ?
30. കേരളത്തിലെ സഹകരണ ഓംബുഡ്സ്മാനെ നിയമിക്കുന്നതാര് ?
31. ഒരു പ്രാഥമിക വായ്പാ സഹകരണ സംഘത്തിന്റെ വരണാധികാരിയെ നിയമിക്കുന്നതിന് അധികാരപ്പെടുത്തിയിരിക്കുന്നത് ആരെ ?
32. സഹകരണ സംഘത്തിലെ പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ടുവരുന്നതിനു വ്യവസ്ഥ ചെയ്തിട്ടുള്ള ചട്ടമേത് ?
33. സംസ്ഥാന സഹകരണ യൂണിയനിലേക്ക് ഒരു സഹകരണ സംഘം നല്‍കേണ്ട അഫിലിയേഷന്‍ ഫീസും വാര്‍ഷിക പുതുക്കല്‍ ഫീസും കണക്കാക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് ?
34. ഒരു സഹകരണ സംഘത്തിന്റെ നിയമാവലി ഭേദഗതി രജിസ്റ്റര്‍ ചെയ്യുന്നതിനു ഖജനാവില്‍ ഒടുക്കേണ്ട രജിസ്ട്രേഷന്‍ ഫീസ് എത്ര ?
35. ഒരു സഹകരണ സംഘത്തിലെ വ്യക്തിഗത അംഗത്തിനു കൈവശം വയ്ക്കാവുന്ന ഓഹരിയുടെ ഏറ്റവും കൂടിയ എണ്ണമെത്ര ?
36. 1969 ലെ കേരളാ സഹകരണ സംഘം നിയമപ്രകാരം രൂപവത്കരിച്ച ഒരു സഹകരണ സംഘത്തിന്റെ ഓഡിറ്റ് എന്താണ് ?
37. ഒരു സഹകരണ സംഘത്തില്‍ വിശേഷാല്‍ പൊതുയോഗം വിളിക്കുന്നത് ഏതു വകുപ്പ് പ്രകാരമാണ് ?
38. ന്യൂ ഹാര്‍മണി സ്ഥാപിച്ചത് ആരാണ് ?
39. ഡെയറി ഫാം ഓഫ് യൂറോപ്പ് എന്നറിയപ്പെടുന്നത് ഏതു രാജ്യമാണ്. ?
40. ഇന്ത്യയിലെ സഹകരണ വാരാഘോഷം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
41. റിഫ്രഷ്് ആരുടെ ഉല്‍പ്പന്നമാണ് ?
42. കേരള സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് സിങ്കിങ് ഫണ്ട് രൂപവത്കരണത്തിന്റെ ഉദ്ദേശ്യം എന്താണ് ?
43. കേരളത്തിലെ എബ്രഹാം ലിങ്കന്‍ എന്നറിയപ്പെടുന്നതാര് ?
44. ഇന്ത്യന്‍ ഭരണഘടനയിലെ 12 മുതല്‍ 35 വരെ ആര്‍ട്ടിക്കിളുകളുടെ പ്രതിപാദ്യ വിഷയം എന്താണ് ?
45. ഒരു ഡെബിറ്റ് നോട്ട് തയാറാക്കുന്നത് ആരാണ് ?
46. ക്യാഷ് ഫ്‌ളോട്ടിനെ എന്തു വിളിക്കുന്നു ?
47. ഓഹരികള്‍ നല്‍കുമ്പോള്‍ ലഭിക്കുന്ന പ്രീമിയം കമ്പനിക്ക് എന്താണ് ?
48. വിതരണം ചെയ്യാത്ത ലാഭം എന്താകുന്നു ?
49. പ്രിലിമിനറി ചെലവുകള്‍ എന്തു ചെലവാണ് ?
50. ബാങ്ക് അനുരഞ്ജനപ്പട്ടിക തയാറാക്കുന്നത് ആരാണ് ?
51. ഫിക്സഡ് അസറ്റ് വിറ്റു കിട്ടുന്ന ലാഭം എന്താണ് ?
52. കറന്റ് അസറ്റിന്റെ വിലയിലുണ്ടാകുന്ന വ്യതിയാനങ്ങളെ എന്തു വിളിക്കും ?
53. ദീര്‍ഘകാല ഉപയോഗത്തിനു വേണ്ടി വാങ്ങുന്ന ആസ്തികളെ എന്തു വിളിക്കുന്നു ?
54. സഹകരണ സംഘത്തിലെ ഓണററി സെക്രട്ടറി ആരായിരിക്കും ?
55. കേരള സഹകരണ സംഘം നിയമത്തിലെ 68 -ാം വകുപ്പ് എന്താണ് കൈകാര്യം ചെയ്യുന്നത് ?
56. സര്‍ക്കിള്‍ സഹകരണ യൂണിയനിലേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പിന്റെ വരണാധികാരി ആരാണ് ?
57. ഹിസ്റ്റാഡര്‍ട്ടിന്റെ ആസ്ഥാനം എവിടെയാണ് ?
58. സഹകരണ സംഘത്തില്‍ പ്രത്യേക പൊതുയോഗം വിളിച്ചു ചേര്‍ക്കുന്നതിനു വ്യവസ്ഥ ചെയ്തിട്ടുള്ള
കേരള സഹകരണ സംഘം നിയമത്തിലെ വകുപ്പും ചട്ടവും ഏതാണ് ?
59. ഒരു സഹകരണ സംഘത്തിന്റെ പരമാധികാരം നിക്ഷിപ്തമായിട്ടുള്ളത് ആരിലാണ് ?
60. ഒരു സഹകരണ സംഘം കൈക്കൊണ്ട തീരുമാനം റദ്ദാക്കുന്നതിന് സഹകരണ സംഘം രജിസ്ട്രാര്‍ക്ക്
അധികാരം നല്‍കുന്ന ചട്ടം ഏതാണ് ?
61. കേരള സഹകരണ സംഘം നിയമത്തിലെ 57 -ാം വകുപ്പ് പ്രകാരം രൂപവത്കരിക്കപ്പെട്ടത് എന്താണ് ?
62. ഒരു മോര്‍ട്ട്‌ഗേജ് വസ്തു കാലഹരണപ്പെടുന്നത് എപ്പോഴാണ്് ?
63. കണ്‍സിഡറേഷന്‍ ഇല്ലാത്ത ബില്ലിനെ എന്തു വിളിക്കും ?
64. ക്യാഷ് ക്രെഡിറ്റ് അക്കൗണ്ട് ഏതുതരം വായ്പക്കാണ് നല്‍കുന്നത് ?
65. ചെക്കുമായി ബന്ധപ്പെട്ട എം.ഐ.സി.ആര്‍. ( MICR ) എന്താണ് ?
66. സഹകരണ പതാകയില്‍ ഓറഞ്ച് കളര്‍ പ്രതിനിധാനം ചെയ്യുന്നത് എന്താണ് ?
67. സെന്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കയര്‍ ടെക്നോളജി സ്ഥാപിച്ചത് എവിടെയാണ് ?
68. ഒരു ബാങ്ക് ഉപഭോക്താവിന്റെ പരാതികള്‍ പരിഹരിക്കുന്നത് ആരാണ് ?
69. ഇന്ത്യന്‍ സി.ആര്‍.ആര്‍. ഉയര്‍ത്താനും താഴ്ത്താനുമുള്ള അധികാരം ആര്‍ക്കാണ് ?
70. എക്‌സിം ബാങ്ക് ആരംഭിച്ച വര്‍ഷം ഏതാണ് ?
71. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റസ്് ആക്ട് പ്രകാരം പേയ്മെന്റ് ഇന്‍ ഡ്യൂ കോഴ്സ് നിഷ്‌കര്‍ഷിച്ചത് ഏതു വകുപ്പിലാണ് ?
72. ഒരു പ്രോമിസറി നോട്ടില്‍ ഡോക്യുമെന്റ് ഒപ്പിടുന്ന വ്യക്തി ആരായിരിക്കും ?
73. സേഫ് ഡെപ്പോസിറ്റ് ലോക്കറിന്റെ കാര്യത്തില്‍ ബാങ്കും കസ്റ്റമറും തമ്മിലുള്ള ബന്ധം ഏതു രീതിയിലാണ് ?
74. ഒരു ബില്ലിന്റെ മെച്ച്യൂരിറ്റി ദിവസം അവധി ദിവസമായാല്‍ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റസ്് ആക്ട് പ്രകാരം
ബില്ല് നല്‍കേണ്ടത് ഏതു ദിവസം ?
75. വ്യാവസായിക വായ്പ നല്‍കുന്ന സ്ഥാപനങ്ങളുടെ കേന്ദ്ര ബാങ്ക് ഏതാണ് ?
76. ഒരു ഗാര്‍ണിഷി ഉത്തരവ് ലഭിച്ചാല്‍ ഉടന്‍തന്നെ ബാങ്കര്‍ ചെയ്യേണ്ടത് എന്താണ് ?
77. സംഘത്തിന്റെ ബാലന്‍സ് ഷീറ്റില്‍ കാണിച്ചിരിക്കുന്ന ആസ്തികള്‍ യഥാര്‍ഥത്തില്‍ ഭൗതികമായി നിലവിലുളളവയാണെന്നു തിട്ടപ്പെടുത്തുന്നത് ഓഡിറ്ററുടെ ചുമതലയാണ.് ഇത് എങ്ങനെയാണ് അറിയപ്പെടുന്നത് ?
78. സ്ഥിരമായ ഉപയോഗത്തിലൂടെയും കാലപ്പഴക്കത്തിലൂടെയും ആസ്തിയുടെ വിലയിലുണ്ടാകുന്ന കുറവിനെ എന്തു വിളിക്കും ?
79. ആരുടെ ഉപദേശപ്രകാരമാണു ഗവണ്‍മെന്റ്കമ്പനികളിലേക്കുള്ള ഓഡിറ്റര്‍മാരെ കേന്ദ്ര സര്‍ക്കാര്‍ നിയമിക്കുന്നത് ?
80. കേരള സഹകരണ നിയമം വകുപ്പ് 64 പ്രകാരം സാമ്പത്തിക വര്‍ഷം അവസാനിച്ച് എത്ര മാസത്തിനകം ഓഡിറ്റര്‍മാര്‍ ആവശ്യപ്പെടുന്ന സാമ്പത്തിക രേഖകളും മറ്റു രേഖകളും സംഘം ചീഫ് എക്സിക്യൂട്ടീവ് തയാറാക്കി സമര്‍പ്പിക്കണം ?
81. മൊബൈല്‍ ഫോണിന്റെ പിതാവ് എന്നറിയപ്പെടുന്നതാര് ?
82. ജൈവവൈവിധ്യ രജിസ്റ്റര്‍ പുറത്തിറക്കിയ കേരളത്തിലെ ആദ്യ ജില്ല ?
83. ചെടികളുടെ ബാഹ്യഘടനയെക്കുറിച്ചുള്ള പഠനം ഏതു പേരിലറിയപ്പെടുന്നു ?
84. ഈഡിപ്പസ് കൊതുകുകളിലൂടെ പകരുന്ന രോഗം ?
85. പരിസ്ഥിതി കമാന്‍ഡോസ് എന്നറിയപ്പെടുന്ന സംഘടന ഏത് ?
86. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നദികള്‍ ഒഴുകുന്ന ജില്ല ?
87. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വനപ്രദേശമുള്ള ജില്ല ?
88. ഇന്ത്യയില്‍ ഏറ്റവുമധികം കയര്‍ ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനം ?
89. മലബാര്‍ ബ്രിട്ടീഷുകാര്‍ക്ക് ലഭിച്ചത് ഏതു സന്ധി പ്രകാരമാണ് ?
90. മലയാളി മെമ്മോറിയലിന് നേതൃത്വം കൊടുത്ത നേതാവ് ?
91. കൊച്ചിയില്‍ ഉത്തരവാദഭരണം നേടുന്നതിനായി രൂപവത്കരിച്ച സംഘടന ?
92. സാധുജന പരിപാലന സംഘം രൂപവത്കരിച്ച സാമൂഹിക പരിഷ്‌കര്‍ത്താവ് ?
93. മഹാനദിയില്‍ നിര്‍മിച്ച അണക്കെട്ട് ?
94. ഉത്തര മധ്യ റെയില്‍വേയുടെ ആസ്ഥാനം ?
95. ദേശീയ യുവജന ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ് ?
96. പാലില്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ള ഘടകം ഏത് ?
97. ഇന്ത്യയിലെ ആദ്യത്തെ സൈബര്‍ ഫോറന്‍സിക് ലബോറട്ടറി എവിടെയാണ് സ്ഥാപിച്ചത് ?
98. തമിഴ്നാട്ടിലെ ക്ലാസിക്കല്‍ നൃത്തരൂപം ?
99. ഒരു സ്വകാര്യ കമ്പനി രൂപവത്കരിക്കുന്നതിന് ഏറ്റവും കുറഞ്ഞത് എത്ര അംഗങ്ങള്‍ ഉണ്ടായിരിക്കണം ?
100. ഇക്കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കുവേണ്ടി സ്വര്‍ണമെഡല്‍ നേടിയ ഏക ഇന്ത്യക്കാരന്‍ ?

 

ഉത്തരങ്ങള്‍

1. വകുപ്പ് 62
2. 66 ബി
3. അഞ്ചു ലക്ഷം രൂപ
4. ചട്ടം 51 എ
5. 1999
6. സിസ്റ്റം സോഫ്റ്റ്‌വെയര്‍
7. ബഡ്ജറ്റിംഗ്
8. പ്രോക്സി
9. നബാര്‍ഡ്
10. സ്റ്റാഫിങ്ങ്
11. സൈക്കോളജിക്കല്‍ നീഡ്‌സ്
12. മോട്ടിവേഷന്‍
13. പ്രവര്‍ത്തനലാഭം
14. കറന്റ് ആസ്തികളെ കറന്റ് ബാധ്യതകള്‍ കൊണ്ട് ഭാഗിക്കുമ്പോള്‍ കിട്ടുന്ന റേഷ്യോ
15. നാമവിഭാഗത്തില്‍പ്പെടുന്നു
16. അഡ്ജസ്റ്റിങ്് എന്‍ട്രി
17. ഡ്രോയിങ്സ്
18. പ്രിന്‍സിപ്പല്‍ എറര്‍
19. ഡേ ബുക്ക്
20. ഗ്രോസ് പ്രോഫിറ്റ്
21. ഓപ്പറേഷന്‍ ക്ലീന്‍ മണി
22. ഇന്റര്‍നാഷണല്‍ ഇയര്‍ ഓഫ് സസ്റ്റെയിനബിള്‍ ടൂറിസം ഫോര്‍ ഡവലപ്മെന്റ്
23. ഇന്ത്യന്‍ ഒപ്പീനിയന്‍
24. കുമാരനാശാന്‍
25. ഇക്വിറ്റി
26. പേഴ്സണല്‍ അക്കൗണ്ട്
27. കോമ്പൗണ്ട്
28. ക്രെഡിറ്റ് സെയില്‍ ഓഫ് ഡെയ്സ്
29. ഇരുപത്തിമൂന്ന്
30. കേരളാ ഗവണ്‍മെന്റ്
31. സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷനെ
32. 43 എ
33. അടച്ചു തീര്‍ത്ത മൂലധനം
34. അഞ്ഞൂറു രൂപ
35. ആകെ ഓഹരി മൂലധനത്തിന്റെ അഞ്ചിലൊരു ഭാഗം
36. സ്റ്റാറ്റിയൂട്ടറി ഓഡിറ്റ്
37. വകുപ്പ് 30
38. റോബര്‍ട്ട് ഓവന്‍
39. ഡെന്മാര്‍ക്ക്
40. ജവാഹര്‍ലാല്‍ നെഹ്റുവുമായി
41. മില്‍മ
42. റിഡംപ്ഷന്‍ ഓഫ് ഡിബഞ്ചേഴ്സ്
43. പണ്ഡിറ്റ് കെ.പി. കറുപ്പന്‍
44. മൗലികാവകാശങ്ങള്‍
45. ബയര്‍
46. ഇംപ്രസ്റ്റ് തുക
47. റവന്യൂ ലോസ്
48. ലൈബിലിറ്റി
49. ഡെഫേര്‍ഡ് റവന്യൂ
50. കസ്റ്റമര്‍
51. ക്യാപിറ്റല്‍ പ്രോഫിറ്റ്
52. ഫ്്ളക്‌ച്ച്വേഷന്‍
53. ഫിക്സഡ്
54. ഒരു ഭരണസമിതിയംഗം
55. സര്‍ചാര്‍ജ്
56. സഹകരണ സംഘം അസി. ഡയരക്ടര്‍
57. ടെല്‍ അവീവ് ( ഇസ്രായേല്‍ )
58. വകുപ്പ് 30, ചട്ടം 36
59. പൊതുയോഗത്തില്‍
60. ചട്ടം 176
61. സഹകരണ വികസന ക്ഷേമനിധി
62. പന്ത്രണ്ടു വര്‍ഷം കഴിഞ്ഞ്
63. അക്കമഡേഷന്‍ ബില്‍
64. പദ്ധതി വായ്പയ്ക്ക്
65. മാഗ്‌നറ്റിക്ക് ഇങ്ക് ക്യാരക്ടര്‍ റിക്കഗ്‌നിഷന്‍
66. ഐക്യത്തെ
67. ബാംഗ്ലൂര്‍
68. ഓംബുഡ്സ്മാന്‍
69. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ
70. 1982
71. വകുപ്പ് 11
72. ഡ്രോയി
73. ലെസ്സര്‍ – ലെസ്സി
74. തൊട്ടടുത്ത ദിവസം
75. ഐ.ഡി.ബി.ഐ
76. അക്കൗണ്ടിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കല്‍
77. പ്രമാണീകരണം
78. ഡിപ്രിസിയേഷന്‍
79. കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ
80. ഒരു മാസത്തിനകം
81. മാര്‍ട്ടില്‍ കൂപ്പര്‍
82. വയനാട്
83. മൊര്‍ഫോളജി
84. ഡെങ്കിപ്പനി
85. ഗ്രീന്‍പീസ്
86. കാസര്‍ഗോഡ്
87. ഇടുക്കി
88. കേരളം
89. ശ്രീരംഗപട്ടണം സന്ധി
90. ജി.പി പിള്ള
91. കൊച്ചിന്‍ രാജ്യ പ്രഭാമണ്ഡലം
92. അയ്യങ്കാളി
93. ഹിരാകുഡ്
94. അലഹബാദ്
95. സ്വാമി വിവേകാനന്ദന്‍
96. വെള്ളം
97. ത്രിപുര
98. ഭരതനാട്യം
99. രണ്ട്
100. ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര

Leave a Reply

Your email address will not be published.

Latest News
error: Content is protected !!